SignIn
Kerala Kaumudi Online
Tuesday, 15 September 2026 12.28 PM IST

രാത്രി മദ്യപിച്ച് സൽമാൻ ഐശ്വര്യയുടെ ഫ്ലാറ്റിൽ എത്തി, പിന്നെ അവിടെ സംഭവിച്ചത്... വീണ്ടും ചർച്ചയായി പ്രണയബന്ധം

aiswarya

ലോക സുന്ദരിയായ ഐശ്വര്യ റായി ഇപ്പോൾ അഭിഷേക് ബച്ചന്റെ ഭാര്യയായി സകുടുംബം ജീവിക്കുകയാണ്. ഇരുവർക്കും ആരാധ്യ എന്നൊരു മകൾ കൂടിയുണ്ട്. നല്ലൊരു അമ്മയായിട്ടും ഭാര്യയായും കഴിയുന്ന ഐശ്വര്യയെ കുറിച്ച് പഴയ പല ഗോസിപ്പുകളും പ്രചരിക്കാറുണ്ട്. അതിൽ പ്രധാനമായും സൽമാൻ ഖാനൊപ്പമുണ്ടായിരുന്ന ബന്ധമാണ്.

ഒരു കാലത്ത് തങ്ങൾ പ്രണയിച്ചിരുന്നതായിട്ടും വേർപിരിയാനുള്ള കാരണങ്ങളും ഐശ്വര്യ തന്നെ പറഞ്ഞിട്ടുണ്ട്.

സൽമാന്റെ മുൻ കാമുകി സോമി അലി കാരണമാണെന്ന് ചില വാർത്തകളും അക്കാലത്ത് പ്രചരിച്ചിരുന്നു. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ സോമി അലി തന്നെ - പ്രണയത്തിൽ സംഭവിച്ചതെന്താണെന്ന് പറഞ്ഞിരിക്കുകയാണിപ്പോൾ. 1997ൽ സഞ്ജയ് ലീല ബൻസാലിയുടെ ഹം ദിൽ ദേ ചുകെ സനം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിലായിരുന്നു ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്. വിവാഹം വരെ തീരുമാനിച്ചിരുന്നു. തന്റെ പിതാവിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സൽമാൻ ചില സഹായങ്ങൾ ചെയ്തു. ഐശ്വര്യയോട് പറയാതെ യു.എസിലേക്ക് പോവുകയും ചെയ്തു. ഇതിന് ശേഷമാണ് സൽമാനുമായുള്ള എല്ലാ ബന്ധങ്ങളും ഐശ്വര്യ അവസാനിപ്പിച്ചെന്നും പലതവണ ഐശ്വര്യയെ ഇക്കാര്യം പറഞ്ഞുമനസിലാക്കാൻ സൽമാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്നും സോമി പറയുന്നു. എന്നാൽ സൽമാൻ ഖാൻ ഐശ്വര്യയുടെ മാതാപിതാക്കളോട് മോശമായി പെരുമാറിയതിനാലാണ് ബന്ധം അവസാനിപ്പിച്ചതെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. അവരോട് മോശമായി പെരുമാറിയാലും താനും ഐശ്വര്യയും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കാൻ സാധിക്കില്ലെന്നും സൽമാൻ അക്കാലത്ത് പറഞ്ഞിരുന്നു. ബന്ധം അവസാനിപ്പിച്ച ശേഷം സൽമാൻ തന്നോട് മോശം രീതിയിൽ പെരുമാറിയിരുന്നതായി പല അഭിമുഖങ്ങളിലും ഐശ്വര്യ വ്യക്തമാക്കിയിരുന്നു. ഒരിക്കൽ മദ്യപിച്ച് ബോധരഹിതനായി സൽമാൻ ഐശ്വര്യയുടെ അപ്പാർട്ട്‌മെന്റിൽ എത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 2001 നവംബറിലെ രാത്രിയിലായിരുന്നു അത്. മദ്യപിച്ചെത്തിയ സൽമാൻ ഐശ്വര്യയുടെ അപ്പാർട്ട്‌മെന്റിൽ എത്തി ബഹളമുണ്ടാക്കി. എന്നാൽ വാതിൽ തുറക്കാൻ ഐശ്വര്യ തയ്യാറായില്ല. സൽമാന്റെ കൈമുറിഞ്ഞ് രക്തം വന്നിരുന്നതായും പ്രദേശവാസികൾ വ്യക്തമാക്കിയിരുന്നു. സൽമാന്റെ അമിത മദ്യപാനവും മോശം പെരുമാറ്റവും കാരണമാണ് ബന്ധം വേർപിരിഞ്ഞതെന്ന് ഐശ്വര്യ മുൻപ് പറഞ്ഞിരുന്നു. ഒരു ബന്ധത്തിൽ തർക്കങ്ങൾ വന്നാൽ അത് അവസാനിപ്പിക്കുകയാണ് നല്ലതെന്ന് ഇരുവർക്കും ബോധ്യമായെന്ന് സൽമാൻ വ്യക്തമാക്കിയിരുന്നു. വിളിച്ചപ്പോൾ ഫോൺ എടുക്കാത്തതിന്റെ പേരിൽ സൽമാൻ ശാരീരികമായി ഉപദ്രവിച്ചതായും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും മറ്റൊരു അഭിമുഖത്തിൽ ഐശ്വര്യയും പറഞ്ഞിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AISWARYA RAI, SALMAN KHAN, ABHISHEK BACHCHAN, LOVER, VALENTINES DAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY