
ലോക, കളങ്കാവൽ, ബെത്ലഹേം കുടുംബ യൂണിറ്റ് എന്നീ ചിത്രങ്ങളിലൂടെ വിതരണ രംഗത്ത് ഹാട്രിക് ബ്ലോക് ബസ്റ്റർ വിജയം നേടി ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ് . മലയാള സിനിമകളെ കേരളത്തിന് പുറത്തുള്ള ഇന്ത്യൻ വിപണികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ് ശ്രദ്ധേയമായ വിതരണശക്തിയായി മാറി. തമിഴ്നാട്ടിൽ മലയാള സിനിമകളുടെ വിതരണം എന്ന ലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിച്ച സ്ഥാപനത്തിന്റെ ആദ്യ ചിത്രം ടൊവിനോ തോമസ്, നായകനായ ‘നരിവേട്ട’ ആയിരുന്നു.
നിർമാതാവും നടനുമായ അരുൺ നാരായൺ, നടനും സംവിധായകനുമായ ദിലീഷ് പോത്തൻ, ചെന്നൈ ആസ്ഥാനമായ വ്യവസായി അനൂപ് കുമാർ എന്നിവർ ചേർന്നാണ് ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസിന് തുടക്കം കുറിച്ചത്. മലയാള സിനിമകളുടെ വിതരണത്തിന് പുതിയ വിപണികൾ കണ്ടെത്തുകയും, കേരളത്തിന് പുറത്തുള്ള പ്രേക്ഷകരിലേക്ക് മികച്ച മലയാള ചിത്രങ്ങളെ എത്തിക്കുകയുമാണ് ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |