
തെലുങ്ക് സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണയുടെ മകൻ നന്ദമുരി മോക്ഷജ്ഞ തേജ നായകനായി അരങ്ങേറ്റം കുറിക്കുന്നു. വസിഷ്ഠ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സ് ആണ്. മോക്ഷജ്ഞയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് താരപുത്രന്റെ സിനിമാ അരങ്ങേറ്റം അണിയറപ്രവർത്തകർ പ്രഖ്യാപിച്ചത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർനേനി, വൈ. രവി ശങ്കർ എന്നിവർ ചേർന്നാണ് നിർമ്മാണം.
നന്ദമുരി കുടുംബത്തിനും ആരാധകവൃന്ദത്തിനും ആവേശം പകരുന്ന പുതിയൊരു അധ്യായത്തിനാണ് തുടക്കമാകുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ചും സാങ്കേതിക പ്രവർത്തകരെക്കുറിച്ചും വരും ദിവസങ്ങളിൽ അണിയറപ്രവർത്തകർ പുറത്തുവിടും .മെഗാസ്റ്റാർ ചിരഞ്ജീവി നായകനാകുന്ന ബിഗ് ബഡ്ജറ്റ് സോഷ്യോ-ഫാന്റസി ചിത്രം ‘വിശ്വംഭര’യുടെ റിലീസിന് ഒരുങ്ങുകയാണ് സംവിധായകൻ വസിഷ്ഠ .പി.ആർ.ഒ : ശബരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |