SignIn
Kerala Kaumudi Online
Tuesday, 15 September 2026 1.18 AM IST

മ​ട്ടാ​ഞ്ചേ​രി​ ​മാ​ഫി​യ​ ​ന​വം​ബ​റി​ൽ;​ ​ നാ​യ​ക​ൻ​ ​ന​സ്ലിൻ, നാ​ട​ൻ​ ​ഗു​ണ്ട​യാ​യി​ ​മ​മ്മൂ​ട്ടി

a

മ​മ്മൂ​ട്ടി​ ,​​​ ​ന​സ്ലി​ൻ,​​​ ​ആ​സി​ഫ് ​അ​ലി,​​​ ​ലു​ക് ​മാ​ൻ​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ഖാ​ലി​ദ് ​റ​ഹ്‌​മാ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മ​ട്ടാ​ഞ്ചേ​രി​ ​മാ​ഫി​യ​ ​ന​വം​ബ​റി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കും.​ ​നാ​ട​ൻ​ ​ഗു​ണ്ട​യാ​യി​ ​മ​മ്മൂ​ട്ടി​ ​എ​ത്തു​ന്ന​ ​ചി​ത്രം​ ​കോ​മ​ഡി​ ​എ​ന്റ​ർ​ടെ​യ്‌ന​റാ​ണ്.​ ​ന​സ്ലി​ൻ​ ​ആ​ണ് ​നാ​യ​ക​ൻ.​ ​വി​ല്ല​ൻ​ ​വേ​ഷം​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ​ആ​സി​ഫ് ​അ​ലി​ .​ ​മ​മ്മൂ​ട്ടി​ ​ചി​ത്ര​ത്തി​ൽ​ ​ആ​സി​ഫ് ​അ​ലി​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും​ ​വി​ല്ല​ൻ​ ​വേ​ഷം​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ​ആ​ദ്യ​മാ​ണ്.​ ​ചി​ത്ര​ത്തി​ൽ​ ​നാ​യി​ക​മാ​രു​ണ്ടെ​ങ്കി​ലും​ ​വേ​ണ്ട​ ​പ്രാ​ധാ​ന്യം​ ​ഉ​ണ്ടാ​കി​ല്ലെ​ന്ന് ​അ​റി​യു​ന്നു.​ ​

മ​ട്ടാ​ഞ്ചേ​രി​യാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​ധാ​ന​ ​ലൊ​ക്കേ​ഷ​ൻ.​ ​ഉ​ണ്ട​ ​എ​ന്ന​ ​ചി​ത്ര​ത്തി​നു​ശേ​ഷം​ ​മ​മ്മൂ​ട്ടി​യും​ ​ഖാ​ലി​ദ് ​റ​ഹ്മാ​നും​ ​വീ​ണ്ടും​ ​ഒ​രു​മി​ക്കു​ന്നു​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​ ​കൂ​ടി​യു​ണ്ട്.​ ​പ്ലാ​​​ൻ​​​ ​​​ബി​​​ ​​​മോ​​​ഷ​​​ൻ​​​ ​​​പി​​​ക്‌​​​ചേ​​​ഴ്സി​​​ന്റെ​​​യും​​​ ​​​യൂ​​​ണി​​​വേ​​​ഴ്സ​​​ൽ​​​ ​​​സി​​​നി​​​മാ​​​സി​​​ന്റെ​​​യും​​​ ​​​ബാ​​​ന​​​റി​​​ൽ​​​ ​​​ഖാ​​​ലി​​​ദ് ​​​റ​​​ഹ്മാ​​​നും​​​ ​​​ബി.​​​ ​​​രാ​​​കേ​​​ഷും​​​ ​​​ചേ​​​ർ​​​ന്നാ​​​ണ് ​​​നി​​​ർ​​​മ്മാ​​​ണം​​​ .​​​ ​​​ ​​​നി​​​യോ​​​ഗ് ​​​കൃ​​​ഷ്ണ,​​​ ​​​സു​​​ഹാ​​​സ്,​​​ ​​​ഷ​​​റ​​​ഫ് ,​​​ ​​​ത​​​സ്രീ​​​ഖ് ​​​അ​​​ബ്ദു​​​ൾ​​​ ​​​സ​​​ലാം​​​ ​​​എ​​​ന്നി​​​വ​​​ർ​​​ ​​​ചേ​​​ർ​​​ന്നാ​​​ണ് ​​​തി​​​ര​​​ക്ക​​​ഥ,​​​ ​​​ജിം​​​ഷി​​​ ​​​ഖാ​​​ലി​​​ദ് ​​​ഛാ​​​യാ​​​ഗ്ര​​​ഹ​​​ണം​​​ ​​​നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്നു.​​​ ​​​സം​​​ഗീ​​​തം​​​ ​​​റെ​​​ക്സ് ​​​വി​​​ജ​​​യ​​​ൻ,​​​ ​​​സൗ​​​ണ്ട് ​​​ഡി​​​സൈ​​​ൻ​​​ ​​​വി​​​ഷ്ണു​​​ ​​​ഗോ​​​വി​​​ന്ദ്,​ ​എ​ഡി​റ്റിം​ഗ് ​നൗ​ഫ​ൽ​ ​അ​ബ്ദു​ള്ള.​ ​

അ​തേ​സ​മ​യം​ ​നി​തീ​ഷ് ​സ​ഹേ​ദ​വ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മേ​ള​ ​ന​വം​ബ​റി​ൽ​ ​പൂ​ർ​ത്തി​യാ​കും.​ ​മേ​ള​ ​പൂ​ർ​ത്തി​യാ​യ​ ​ശേ​ഷം​ ​മ​ട്ടാ​ഞ്ചേ​രി​ ​മാ​ഫി​യ​യി​ൽ​ ​മ​മ്മൂ​ട്ടി​ ​ജോ​യി​ൻ​ ​ചെ​യ്യും.​ ​ന​വാ​ഗ​ത​നാ​യ​ ​ഷി​ബി​ൻ​ ​മു​രു​കേ​ഷ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​ആ​ണ് ​മ​ട്ടാ​ഞ്ചേ​രി​ ​മാ​ഫി​യ​യ്ക്ക്ശേ​ഷം​ ​മ​മ്മൂ​ട്ടി​യെ​ ​കാ​ത്തി​രി​ക്കു​ന്ന​ത്.​ ​മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​ആ​ണ് ​ഷി​ബി​ൻ​ ​മു​രു​കേ​ഷ് ​ചി​ത്ര​ത്തി​ന്റെ​ ​നി​ർ​മ്മാ​ണം.​ ​മേ​ള​യ്ക്കു​ശേ​ഷം​ ​മ​മ്മൂ​ട്ടി​ ​ക​മ്പ​നി​ ​നി​‌​ർ​മ്മി​ക്കു​ന്ന​ ​ചി​ത്രം​ ​കൂ​ടി​യാ​ണി​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE, NASLIN, MAMMOOTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY