SignIn
Kerala Kaumudi Online
Monday, 14 September 2026 11.50 PM IST

ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ഋഷഭ് ഷെട്ടിയും ഭാര്യയും

rishab-sheety-
ഋഷഭ് ഷെട്ടിയും ഭാര്യ പ്രഗതിയും

തിരുവനന്തപുരം : തലസ്ഥാനത്തെ പ്രശസ്തമായ ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി തെന്നിന്ത്യൻ താരം ഋഷഭ് ഷെട്ടിയും ഭാര്യ പ്രഗതി ഷെട്ടിയും. ക്ഷേത്രത്തിന് മുൻപിൽ നിന്നുളള ചിത്രം പ്രഗതി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു. പ്രഗതി ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച ചിത്രം ഋഷഭ് ഷെയർ ചെയ്തു. ക്ഷേത്രദർശനത്തിന് ശേഷം ഇരുവരും സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിനെയും സന്ദർശിച്ചു. ഇതിന്റെ ചിത്രങ്ങൾ മന്ത്രി ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തു.

കാന്താരയിലൂടെ പ്രേക്ഷകരെ വിസ്‌മയിപ്പിച്ച ഋഷഭ് ഷെട്ടിയെയും ഭാര്യ പ്രഗതിയെയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ കാണാൻ കഴിഞ്ഞത് ഏറെ സന്തോഷമുളവാക്കിയ അനുഭവമായി. എന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

നേരത്തെ മലയാളി താരം ജയസൂര്യക്കൊപ്പം ഋഷഭ് ഷെട്ടി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. പ്രഗതി ഷെട്ടി കുടുംബത്തോടൊപ്പം അക്കരെ കൊട്ടിയൂരിലും ദർശനം നടത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RISHABH SHETTY, SREE PADMANABHA SWAMI TEMPLE, PC VISHNUNATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY