
ജയ്, പ്രിയങ്ക മോഹൻ എന്നിവർ നായകനും നായികയുമായി ഒരുങ്ങുന്ന ചിത്രം എം.എസ്. ആനന്ദൻ സംവിധാനം ചെയ്യുന്നു. കൽപ്പാത്തി എസ് അഘോരം അവതരിപ്പിക്കുന്ന ചിത്രത്തിന് രവി ബസ്രൂർ ആണ് സംഗീതം. ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം എജി എസ് എന്റർടെയ്നർമെന്റിന്റെ ബാനറിൽ കൽപ്പാത്തി എസ് അഘോരം, കൽപ്പാത്തി ഗണേഷ്, കൽപ്പാത്തി സുരേഷ്, അർച്ചന കൽപ്പാത്തി എന്നിവർ ചേർന്നാണ് നിർമ്മാണം.
രാജീവ് മേനോൻ ഛായാഗ്രഹണം നിർവഹിക്കുന്നു.എജി എസ് 20 എന്നു താത്കാലികമായി പേരിട്ട ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഉടൻ ഉണ്ടാവും. വൻ താര നിര അണിനിരക്കുന്നുണ്ട്. ബ്ലോക്ബസ്റ്ററായ ബ്ലാസ്റ്റിനുശേഷം എജി എസ് എന്റർടെയ്ൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ആണ്. തമിഴിലെ പ്രമുഖ നിർമ്മാണ കമ്പനിയാണ് എജി. എസ്. തനി ഒരുവൻ, ബിഗിൽ, ഗോട്ട്, ഡ്രാഗൺ, അനേഗൻ, തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |