SignIn
Kerala Kaumudi Online
Monday, 14 September 2026 7.22 PM IST

'തല'യ്‌ക്ക് വിജയ്‌യുടെ സ്‌നേഹസമ്മാനം, ഒപ്പം ഹൃദയസ്‌പർശിയായ കുറിപ്പും; വൈറലായി ദൃശ്യങ്ങൾ

vijay
വിജയ് അജിത്തിന് സമ്മാനം നൽകുന്നു

ബ്രിട്ടനിൽ നടന്ന മാൻസ് കപ്പ് അന്തർദേശീയ റേസിംഗ് മത്സരത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ നടൻ അജിത്‌കുമാറിന് മിനിയേച്ചർ റേസിംഗ് കാർ സമ്മാനമായി നൽകി നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ്. സമ്മാനത്തിനൊപ്പം സ്വന്തം കൈപ്പടയിൽ വിജയ്‌ എഴുതിയ സന്ദേശവും ശ്രദ്ധേയമായി. 'പ്രിയപ്പെട്ട സഹോദരൻ അജിത്തിന് സ്‌നേഹത്തോടെ വിജയ്' എന്നാണ് സമ്മാനത്തിൽ എഴുതിയിരുന്നത്. സമ്മാനം ഏറ്റുവാങ്ങിയ അജിത്ത് വിജയ്‌ക്ക് നന്ദി പറഞ്ഞുകൊണ്ട് കൈകൊടുത്തു. പിന്നാലെ അജിത്ത് വിജയ്‌ക്കൊരു ഹെൽമെറ്റ് സമ്മാനമായി നൽകി.

റേസിന് മുൻപും ഇരുവരുടെയും സൗഹൃദനിമിഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിൽവർസ്റ്റോൺ മത്സരവേദിക്കരികിലായി വലിയ പുഞ്ചിരിയോടെ അജിത്തിനരികിലേക്ക് ഓടിയെത്തിയ വിജയ് അദ്ദേഹത്തെ കെട്ടിപ്പിടിച്ചുകൊണ്ടാണ് ആശംസകളറിയിച്ചത്. ഇരുവരും സ്‌നേഹപൂർവം ആലിംഗനം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ബാൽക്കണിയിലിരുന്നാണ് വിജയ് റേസിംഗ് കണ്ടത്. നടി തൃഷ കൃഷ്‌ണയും ടിവികെ നേതാവ് ആദവ് അർജുനയും വിജയ്‌‌ക്കൊപ്പമുണ്ടായിരുന്നു. ഈ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി.

രണ്ട് മണിക്കൂർ നീണ്ടുനിന്ന റേസിംഗ് പോരാട്ടത്തിന്റെ ഫ്ലാഗ് ഒഫ് നിർവഹിച്ചത് മുഖ്യമന്ത്രി വിജയ് ആയിരുന്നു. തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് വിജയത്തിനുപിന്നാലെ അജിത്ത് നേരിട്ട് ഫോണിൽ വിളിച്ച് വിജയ്‌യെ അഭിനന്ദിച്ചിരുന്നു. സിനിമയിലെ വമ്പന്മാരായ ഇരുവരുടെയും സൗഹൃദ സംഗമം ആരാധകരും ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

രാഷ്‌ട്രീയത്തിനപ്പുറം തമിഴ്‌നാട്ടിൽ കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിന്റെ ഭാഗമായാണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ബ്രിട്ടൻ സന്ദർശനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് പുതുതായി പ്രഖ്യാപിച്ച 'മോട്ടോർ സ്‌പോർട്‌സ് സിറ്റി' പദ്ധതിക്ക് അന്താരാഷ്‌ട്ര നിലവാരം ഉറപ്പാക്കുന്നതിനായി സിൽവർസ്റ്റോണിലെ അത്യാധുനിത സുരക്ഷാ ക്രമീകരണങ്ങളും ട്രാക്ക് രൂപ കൽപ്പനയും കായിക ടൂറിസം സാദ്ധ്യതകളും വിജയ്‌യും കായിക മന്ത്രി ആദവ് അർജുനയും നേരിട്ട് വിലയിരുത്തും.


English Summary

Vijay gifted Ajith Kumar a miniature race car after his Britain racing event, while Ajith gifted Vijay a helmet. Their warm friendship moments went viral on social media.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AJITHKUMAR, CAR RACING, VIJAY AND TRISHA AT AJITH CAR RACING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY