SignIn
Kerala Kaumudi Online
Friday, 28 August 2026 3.44 PM IST

'സ്ത്രീകളെ അമിതമായി ലൈംഗികവത്ക്കരിച്ചിരിക്കുന്നു, പല രംഗങ്ങളും പ്രേക്ഷകരെ സ്വാധീനിക്കും'

annamalai-and-geethu
കെ അണ്ണാമലൈ,​ ഗീതു മോഹൻദാസ്

ചെന്നൈ: ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ യഷ് നായകാനായെത്തിയ ടോക്സിക് ചിത്രത്തിനെതിരെ തമിഴ്‌നാട് മുൻ ബിജെപി അദ്ധ്യക്ഷനും 'വി ദ ലീഡേഴ്‌സ്' സ്ഥാപകനുമായ കെ അണ്ണാമലൈ. സിനിമകൾക്ക് പ്രദർശനാനുമതി നൽകുന്നതിൽ കൂടുതൽ കർശനമായ മാനദണ്ഡങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം സെൻസർ ബോർഡിനെയും രൂക്ഷമായി വിമർശിച്ചു. ചിത്രത്തിൽ സ്ത്രീകളെ അവതരിപ്പിച്ചിരിക്കുന്ന രീതിയെ അദ്ദേഹം വിമർശിച്ചതിനൊപ്പം ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകിയ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനെയും അദ്ദേഹം ചോദ്യം ചെയ്തു.

റിലീസ് ചെയ്ത് ആദ്യദിവസം തന്നെ ചിത്രം 104 കോടി രൂപ നേടിയതായാണ് റിപ്പോർട്ട്. എന്നാൽ, ഭയപ്പെടുത്തുന്ന ദൃശ്യങ്ങളും അമിത അക്രമവും സ്ത്രീവിരുദ്ധ പ്രമേയങ്ങളും അടങ്ങിയ സിനിമകൾക്ക് പ്രദർശനാനുമതി നൽകുന്നതിൽ കർശന നിയന്ത്രണം അത്യാവശ്യമാണെന്ന് അണ്ണാമലൈ അഭിപ്രായപ്പെട്ടു. ചിത്രത്തിൽ സ്ത്രീകളെ അമിതമായി ലൈംഗികവത്ക്കരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോയമ്പത്തൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ടോക്സിക് ചിത്രത്തെക്കുറിച്ച് പ്രതികരിച്ചത്. 'ഒരു സിനിമയിൽ സ്ത്രീകളെ ഒരു പ്രത്യേക രീതിയിൽ അവതരിപ്പിക്കുകയും കുട്ടികൾ ഇത്തരം സിനിമകൾ നിരന്തരം കാണുകയും ചെയ്താൽ അത് സമൂഹത്തിലെ സ്ത്രീകളെ എങ്ങനെ ബാധിക്കും?'- അണ്ണാമലൈ ചോദിച്ചു.

സ്ത്രീസുരക്ഷയ്ക്കായി തങ്ങൾ വിവിധ നഗരങ്ങളിലും കോളേജുകളിലും ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ ഇത്തരം സിനിമകൾക്ക് സെൻസർ അനുമതി ലഭിക്കുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'സ്ത്രീകൾക്ക് അർഹമായ ബഹുമാനം ഈ സിനിമ നൽകുന്നില്ല. സിനിമകളിൽ നടക്കുന്ന പല കാര്യങ്ങളും പ്രേക്ഷകരെ സ്വാധീനിക്കും,'-അണ്ണാമലൈ പറഞ്ഞു.

English Summary

Former Tamil Nadu BJP President K. Annamalai heavily criticized director Geetu Mohandas's film 'Toxic,' starring Yash, for its depiction of women, excessive violence, and misogynistic themes. He strongly advocated for stricter exhibition criteria for films and questioned the Censor Board's decision to certify a movie with such content, citing negative societal impact.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WOMEN SEXUALISATION, CINEMA IMPACT, YASH TOXIC CONTROVERSY, SEXUALISATION OF WOMEN, FILM SCENES INFLUENCE AUDIENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY