SignIn
Kerala Kaumudi Online
Thursday, 17 September 2026 7.49 AM IST

വധൂവരന്മാരായി സജിനും നിഖിലയും

sss


ധൂമകേതു' വിലെ 'അനുരാഗ രൂപവതി' ഗാനം

ശിവപാർവ്വതിക്ക് സമരായ വധൂവരന്മാരായി സജിൻ ഗോപുവും നിഖില വിമലും എത്തുന്ന 'ധൂമകേതു'വിലെ 'അനുരാഗ രൂപവതി' ഗാനം പുറത്ത്.ഒരു കല്യാണത്തിന്റെ ദൃശ്യങ്ങളുമായി എത്തിയ ഗാനത്തിന് വേറിട്ട രീതിയിൽ ആണ് ഈണം. ആദ്യ കേൾവിയിൽ തന്നെ അറിയാതെ ആരും താളം പിടിച്ചുപോകുന്ന ഗാനത്തിന്റെ വരികൾ വിനായക് ശശികുമാർ ആണ്. സജിൻ ഗോപുവും നിഖില വിമലും ആണ് ഗാനരംഗത്ത്.

അങ്കിത് മേനോൻ ആണ് ഈണം . സിയ ഉൾ ഹഖും അങ്കിത് മേനോനും ചേർന്നാണ് ആലാപനം. പ്രേക്ഷകരേവരും ഏറ്റെടുത്ത 'നെയ്മറി'ന് ശേഷം സുധി മാഡിസൺ സംവിധാനം ചെയ്യുന്ന ധൂമകേതുവിൽ

ഷൈൻ ടോം ചാക്കോയും ഗണപതിയും സിദ്ധാർത്ഥ് ഭരതനും മഞ്ജു പിള്ളയുമാണ് മറ്റ് പ്രധാന താരങ്ങൾ.

സൂക്ഷ്മദർശിനി'ക്ക് ശേഷം ഹാപ്പി അവേഴ്സ് എന്റർ ടെയ്ൻമെന്‍റ്സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സെപ്തംരബർ 25ന് റിലീസ് ചെയ്യും. സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവരാണ് നിർമ്മാതാക്കൾ. രചന സോണിയും മനുവും ചേർന്നാണ്. ഛായാഗ്രഹണം: ജിന്റോ ജോർജ്ജ്, എഡിറ്റർ: വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ: ഔസേപ്പ് ജോൺ, ശബ്ദലേഖനം: രംഗനാഥ് രവി, വിതരണം : ഭാവന റിലീസ്, പി.ആർ.ഒ: ആതിര ദിൽജിത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY