ന്യൂഡൽഹി: മലയാള സിനിമയിൽ അഭിനയിക്കാനുള്ള തന്റെ ആഗ്രഹം തുറന്നുപറഞ്ഞ് ബോളിവുഡ് നടി കരീന കപൂർ. എല്ലാതരം വ്യത്യസ്ത സിനിമകളെയും സ്വീകരിക്കുന്നവരാണ് മലയാളി പ്രേക്ഷകരെന്നും ഒരു മലയാള സിനിമയിൽ അഭിനയിക്കാൻ സാധിക്കുന്നത് തനിക്ക് സന്തോഷവും അഭിമാനവും നൽകുന്ന കാര്യമായിരിക്കുമെന്നും കരീന പറഞ്ഞു. വെള്ളിയാഴ്ച പുറത്തിറങ്ങുന്ന 'ദായ്റ'യുടെ റിലീസിന് മുന്നോടിയായി ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം.
മോഹൻലാൽ അടക്കമുള്ള നിരവധി മലയാള നടന്മാരോട് എപ്പോഴും ആഴത്തിലുള്ള ബഹുമാനമുണ്ട്. പൃഥ്വിരാജിന്റെ അഭിനയം ഏറെ ഇഷ്ടമാണെന്നും അദ്ദേഹം ഒരു മികച്ച നടനാണെന്നും കരീന പറഞ്ഞു. പൃഥ്വിരാജിനൊപ്പം ഇനിയും അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും താരം വ്യക്തമാക്കി.
പൃഥ്വിരാജ്-കരീന കപൂർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് 'ദായ്റ'. കരീന കപൂർ ഡിസിപി അജൂനി കോലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധാനം മേഘ്ന ഗുൽസാറാണ്. ജംഗ്ലീ പിക്ചേഴ്സിന്റെയും പെൻ സ്റ്റുഡിയോസിന്റെയും ബാനറിൽ വിനീത് ജെയിനും ദാവൽ ഗഡ്ഡയും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.
Bollywood actress Kareena Kapoor Khan expressed her strong desire to act in Malayalam cinema, praising audiences for embracing diverse films. Speaking at a Delhi press conference for her upcoming film 'Daira', she conveyed deep respect for Mohanlal and admiration for Prithviraj Sukumaran. Kapoor, who co-stars with Prithviraj in Meghna Gulzar's 'Daira', stated that working in Malayalam cinema would bring her happiness and pride.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |