
എല്ലാം നൽകി എന്ന് നാനി
പാൻ ഇന്ത്യൻ ചിത്രമായ 'ദ പാരഡൈസ്' വയലൻസിനപ്പുറം മനോഹരമായ അമ്മ-മകൻ ബന്ധത്തിന്റെ കഥയാണ് പറയുന്നതെന്ന് നായകൻ നാനി. ചിത്രത്തിന് ട്രെയിലർ ഉണ്ടാകില്ല. സമയപരിമിതി കൂടി പരിഗണിച്ചാണ് ട്രെയിലർ പുറത്തിറക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് നാനി പറഞ്ഞു.സെപ്തംബർ 24ന് ലോകവ്യാപകമായി റിലീസ് ചെയ്യുന്ന ചിത്രത്തിന് 2 മണിക്കൂർ 49 മിനിറ്റാണ് ദൈർഘ്യം. തന്റെ കരിയറിലെ ശാരീരികമായും മാനസികമായും ഏറ്റവും ക്ഷീണിപ്പിച്ച ചിത്രമാണ് ഇതെന്നും നാനി വ്യക്തമാക്കി. എല്ലാവരും പൂർണ ഹൃദയത്തോടെ പ്രവർത്തിച്ചിട്ടുണ്ടെന്നും, നാനി പറഞ്ഞു. സങ്കീർണമായ ആക്ഷൻ രംഗങ്ങൾ നീണ്ട ജടകളുമായി ചിത്രീകരിച്ചത് ഏറെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും നാനി വ്യക്തമാക്കി. ആക്ഷൻ രംഗങ്ങൾക്കിടെ നാനി,ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ‘ദ പാരഡൈസിൽ കയാദു ലോഹർ ആണ് നായിക. ‘ദസറ’ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിന് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും ഒന്നിക്കുന്ന ‘ദ പാരഡൈസ്’ എസ്എൽവി സിനിമാസ് ബാനറിൽ സുധാകർ ചെറുകുറി നിർമ്മിക്കുന്നു.നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത് .ബോളിവുഡ് താരം രാഘവ് ജൂയൽ ആണ് പ്രതിനായകൻ.ഛായാഗ്രഹണം: സി .എച്ച് സായ്, പി.ആർ. ഒ: ശബരി .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |