SignIn
Kerala Kaumudi Online
Monday, 17 August 2026 7.56 PM IST

അനൂപ് സത്യൻ ചിത്രത്തിൽ മോഹൻലാൽ നായകൻ,​ ചിത്രീകരണം നവംബറിൽ

READ ENGLISH VERSION
mohanlal

യുവ സംവിധായകർക്കൊപ്പം കൂടുതൽ ചിത്രങ്ങളിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് സൂപ്പർതാരം മോഹൻലാൽ. തുടരും എന്ന ചിത്രത്തിന്റെ വൻവിജയത്തിന് ശേഷം മോഹൻലാൽ അഭിനയിക്കുന്ന അതിമനോഹരം സംവിധാനം ചെയ്യുന്നത് തരുൺ മൂർത്തിയാണ്,​ തുടരും സംവിധാനം ചെയ്തതും തരുൺമൂർത്തിയാണ്. മകൾ വിസ്മയ നായികയായ തുടക്കം നേടിയ വിജയത്തിന് ശേഷം ചിത്രത്തിന്റെ സംവിധാ.യകൻ ജൂഡ് ആന്റണിക്കൊപ്പം മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനവും കരഴിഞ്ഞ ദിവസം നടന്നിരുന്നു.

ഇപ്പോഴിതാ മറ്റൊരു യുവസംവിധായകനൊപ്പമുള്ഫ ചിത്രത്തിന്റെ പ്രഖ്യാപനമാണ് വന്നിരിക്കുന്നത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലാണ് നായകൻ. ബിനു ജോർജ് അലക്സാണ്ടറും ​ ആശീർവാദ് സിനിമാസും ചേർന്ന് നി‌ർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം നവംബറിൽ ആരംഭിക്കും,​ മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANOOP SATHYAN, MOHANLAL, MOHANLAL NEW MOVIE, ANOOP SATHYAN FILM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY