SignIn
Kerala Kaumudi Online
Friday, 06 November 2026 8.52 PM IST

അരിക്കൊമ്പൻ വെള്ളിത്തിരയിലേക്ക്,​ തരംഗമായി ടീസർ

arikomban-movie-
അരിക്കൊമ്പൻ സിനിമയുടെ ടീസറിൽ നിന്ന്

നാടും കാടും വിറപ്പിച്ച അരിക്കൊമ്പന്റെ കഥ ഇനി ബിഗ് സ്ക്രീനിൽ കാണാം. മിഥുൻ മഹേശ്വരൻ സംവിധാനം ചെയ്ത് നായകനായി എത്തുന്ന തമിഴ് ചിത്രം അരിക്കൊമ്പന്റെ ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായി. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാമ് ചിത്രം ഒരുക്കിയിരിക്കുന്നത്.

മലയാള ചിത്രം ട്രാഫിക്കിന്റെ തമിഴ് റീമേക്കിൽ ആസിഫ് അലി അവതരിപ്പിച്ച കഥപാത്രത്തിലൂടെ ശ്രദ്ധേയനാണ് മിഥുൻ മഹേശ്വരൻ. എങ്കേയും എപ്പോതും,​ ചെന്നൈയിൽ ഒരുനാൾ,​ കോക്‌ടെയിൽ,​ എങ്ക കാട്ടൂല മഴൈ,​ ചിക്കികു ചിക്കികിച്ചു,​ യുദ്ധസത്തം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ തമിഴ് ചിത്രങ്ങൾ. സുമേഷ് ആൻഡ് രമേഷ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ദേവിക കൃഷ്ണൻ അരിക്കൊമ്പനിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു ട്രാഫിക് (ഹിന്ദി)​,​ മിലി,​ വേട്ട,​ ജമ്നാപ്യാരി,​ അം അ എ്നനീ ഹിറ്റ് ചിത്രങ്ങളുടെ ക്യാമറമാൻ അനീഷ് ലാൽ ആർ.എസ് ആദ്യമായി ക്യാമറ ചലിപ്പിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. .

തമിഴ്‌നാട്ടിലെ പച്ചൈമല,​ കൊല്ലിമല തുടങ്ങിയ മനോഹര മലയോര ഗ്രാമങ്ങളിലൂടെ സ്വാഭാവിക ഭംഗിയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. നാടിനെ വിറപ്പിച്ച കാട്ടാനയുടെ സാന്നിദ്ധ്യവും കാടിനെ അറിഞ്ഞ് ജീവിക്കുന്ന മനുഷ്യരുടെ അതിജീവന കഥയും പറയുന്ന ചിത്രം വൈകാരികതയ്ക്കും അക്ഷൻ രംഗങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്നു. ഡിസംബർ 11ന് കേരളത്തിലും തമിഴ്‌നാട്ടിലും ഉൾപ്പെടെ ചിത്രം പ്രദർശനത്തിനെത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARIKOMBAN MOVIE, ARKOMBAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY