
എസ് ആർ ക്രിയേഷൻസിന്റെ ബാനറിൽ സുരേന്ദ്രൻ പയ്യാനക്കൽ കഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹെഡ്മിസ്ട്രസ് സുമംഗലദേവി ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ ഉണ്ണിരാജ പ്രകാശനം ചെയ്തു. മലയാളത്തിലെ പ്രമുഖ താരം ടൈറ്റിൽ റോളിൽ പ്രത്യക്ഷപ്പെടുന്നു. ഉണ്ണി രാജ,നിർമ്മൽ പാലാഴി,വിനോദ് കോവൂർ,രമേശ് കാപ്പാട്,സുരേഷ് മഞ്ഞപ്പാലം,ഗംഗൻവി നായർ, റോയ് പുനലൂർ,റീന,കൃഷ്ണ,രത്‌നകല, നിധിഷ,ബീന തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്നു. അപ്പർ പ്രൈമറി സ്കൂളിന്റെ പശ്ചാത്തലത്തിൽ ഉണ്ടാവുന്ന സംഭവങ്ങളും അതിനെ നേരിടേണ്ടിവരുന്ന ഹെഡ്മിസ്ട്രസിന്റെ ജീവിതാനുഭവങ്ങളും രസകരമായി ചിത്രീകരിക്കുന്ന ചിത്രം ഡിസംബറിൽ കോഴിക്കോട് ആരംഭിക്കും. ഛായാഗ്രഹണം- അഷറഫ് പാലാഴി , ഗാനരചന-ഗിരീഷ് ആമ്പ്ര,സംഗീതം-കമൽനാഥ് പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ-രൂപേഷ് വെങ്ങളം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. നിജബുദീൻ റാവുത്തർ, പി . എച്ച് താഹ . പി .ആർ. ഒ എ .എസ്. ദിനേശ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |