SignIn
Kerala Kaumudi Online
Friday, 06 November 2026 1.51 PM IST

സിംഹാസനത്തിൽ പൂശിയത് യഥാർത്ഥ സ്വർണം, ചെലവ് കോടികൾ; രാമായണത്തിൽ യഷ് ധരിച്ചത് ഏഴ് കിലോഗ്രാം ഭാരമുള്ള ആഭരണങ്ങൾ

yash
ചിത്രത്തിൽ രാവണനായെത്തിയ യഷ് സിംഹാസനത്തിൽ ഇരിക്കുന്നു

നിതീഷ് തിവാരി സംവിധാനം ചെയ്‌ത് നമിത് മൽഹോത്ര നിർമിച്ച് രൺബീർ കപൂർ നായകനായെത്തിയ ബ്രഹ്മാണ്ഡ ചിത്രം 'രാമായണം' മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. റോക്കിംഗ് സ്റ്റാർ യഷ് ആണ് ചിത്രത്തിൽ രാവണനായി വേഷമിട്ടിരിക്കുന്നത്. അഭിനേതാക്കൾ മാത്രമല്ല, അണിയറപ്രവർത്തകരും ചിത്രത്തിന്റെ വിജയത്തിൽ വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിൽ രാവണനുവേണ്ടി തയ്യാറാക്കിയ സിംഹാസനത്തെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആർട്ട് ഡയറക്‌ടർ രമേശും ഹൗസ് ഓഫ് അമ്രപാലിയുടെ ക്രിയേറ്റീവ് ഹെഡ് ആയ തരംഗ് അറോറയുമാണ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

രാവണന്റെ സിംഹാസനത്തിനായി ആദ്യം കളിമണ്ണിൽ മാതൃകയുണ്ടാക്കി. അതിൽ നിന്ന് മോൾഡ് നിർമിച്ച് ഫൈബർ ഉപയോഗിച്ചാണ് സിംഹാസനം രൂപപ്പെടുത്തിയത്. സിംഹാസനത്തിന് രാജകീയ പ്രൗഢി ലഭിക്കാനായി 24 കാരറ്റ് സ്വർണത്തിന്റെ നേർത്ത ചീളുകളാണ് ഉപയോഗിച്ചത്. ഒരു സിംഹാസനം നിർമിക്കാനായി ഏകദേശം ഒരു കോടി രൂപയാണ് ചെലവായത്.

കൂടാതെ, രാവണന്റെ പ്രൗഢി കാണിക്കാനായി 13 വ്യത്യസ്‌ത ലുക്കുകളിലായി 104 മുതൽ 130 വരെ ആഭരണ ഭാഗങ്ങൾ രൂപകൽപ്പന ചെയ്‌തു. ശിവന്റെ പരമഭക്തനായ രാവണന്റെ ആഭരണങ്ങളിൽ സർപ്പചിഹ്നങ്ങളും കടും നീല, കറുപ്പ് , പച്ച നിറവുമാണ് ഉപയോഗിച്ചത്. കരകൗശല വിദഗ്ദ്ധർ കൈകൊണ്ട് നിർമിച്ച ചെസ്റ്റ് പ്ലേറ്റ് ആയിരുന്നു ഏറ്റവും പ്രയാസമേറിയത്. നടന് മണിക്കൂറുകളോളം ധരിക്കാൻ ബുദ്ധിമുട്ടില്ലാത്ത രീതിയിൽ പ്രത്യേക ലൈനിംഗുകൾ നൽകിയാണ് ഇത് നിർമിച്ചത്. യഷ് ധരിച്ച ഓരോ ആഭരണങ്ങൾക്കും ആറ് മുതൽ ഏഴ് കിലോഗ്രാം വരെ ഭാരമുണ്ടായിരുന്നു.

English Summary

The makers of Nitesh Tiwari's Ramayana reportedly spent around ₹1 crore creating Ravana's throne for Yash. The throne features 24-carat gold detailing. The film's team also designed 104–130 jewellery pieces across 13 looks, with some ornaments weighing 6–7 kg each.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMAYANA MOVIE YASH, RAVANA THRONE COST, YASH RAVANA LOOK, RANBIR KAPOOR RAMAYANA MOVIE, RAMAYANA MOVIE JEWELLERY DETAILS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY