SignIn
Kerala Kaumudi Online
Thursday, 05 November 2026 8.36 PM IST

'നാല് സ്ത്രീകളുടെ അതിജീവനത്തിന്റെ കഥ'; പ്രേക്ഷകർക്ക് മുന്നിൽ പുത്തൻ വിരുന്നുമായി കൗമുദി ടിവി

ജീവിതത്തിൽ പലവിധ കാരണങ്ങളാൽ ഒറ്റപ്പെട്ട് പോയ നാല് സ്ത്രീകളുടെ അതിജീവനത്തിന്റെ കഥയുമായി കുടുംബപ്രേക്ഷകർക്ക് മുന്നിൽ കൗമുദി ടിവി വീണ്ടും എത്തുന്നു. 'കനകം കാമിനി കലഹം' എന്ന പരമ്പര നവംബർ 11 മുതൽ ആരംഭിക്കുന്നു. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം നാല് മണിക്കാണ് സംപ്രേഷണം ചെയ്യുന്നത്.


ജീവിതത്തിന്റെ പല കാരണങ്ങളാൽ ഒറ്റപ്പെട്ടുപോയ ശാരിക, സാറ, ശിവാനി, സിതാര എന്നിവർ ഒരു ഫ്ലാറ്റിൽ ഒരുമിച്ചാണ് താമസിക്കുന്നത്. വ്യത്യസ്തമായ ജീവിതങ്ങളും വേദനകളും സ്വപ്നങ്ങളും ഉള്ള ഇവർ, പതിയെ പരസ്പരം താങ്ങും തണലുമായി മാറുന്നു.

അവരുടെ ലോകത്ത് അവർ ഹാപ്പി ആണ്. ജീവിതത്തിൽ ഒറ്റപ്പെട്ട് പോയിട്ടും വഴിമുട്ടി നിന്നിട്ടും. സ്വന്തം പ്രയത്നത്തിലൂടെ അവർ ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുകയാണ്. ഒറ്റപ്പെട്ട നാല് ജീവിതങ്ങൾ. ഒന്നായൊരു സൗഹൃദം. അവരുടേതായൊരു ലോകമാണ് ഇവിടെ അവതരിപ്പിക്കുന്നത്.

kanakam-kamini-kalaham
കനകം കാമിനി കലഹം പരമ്പരയുടെ പോസ്റ്റർ

​​​​​

ആശയം,​ സംവിധാനം - രാജേഷ് തലച്ചിറ,​ രചന പ്രിൻസി ഡെന്നി,​ ഛായാഗ്രഹണം സിനുകുമാർ,​ പ്രധാന താരങ്ങൾ - വൈഷ്ണവി സായ്കുമാർ, ബെന്നി സെബാസ്റ്റ്യൻ, റോഷന ആൻ റോയ്, ക്ഷമ കൃഷ്ണ, രഞ്ജിത്ത് സരോവർ, അൻസിൽ, അഖിൽ, ഹിമ, നിഖിൽ, കീയ.

English Summary

Kaumudy TV is set to launch a new serial titled 'Kanakam Kamini Kalaham' on November 11. The show revolves around four women—Sharika, Sara, Shivani and Sithara—who find themselves alone in life for various reasons. Sharing a flat, they gradually become each other's support system while navigating their struggles, dreams and challenges.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KANAKAM KAMINI KALAHAM, KAUMUDY TV NEW SERIAL, MALAYALAM TELEVISION SERIAL, KANAKAM KAMINI KALAHAM CAST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY