മുംബയ്: രൺബീർ കപൂർ രാമനായെത്തിയ നിതേഷ് തിവാരി ചിത്രം രാമായണ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി തകർത്തോടുകയാണ്. ഇപ്പോഴിതാ ചിത്രത്തിനായി രൺബീർ നടത്തിയ തയ്യാറെടുപ്പുകളാണ് ശ്രദ്ധനേടുന്നത്. രാമന്റെ വേഷം ചെയ്യുന്നതിന് മുന്നോടിയായി താരം മദ്യപാനവും പുകവലിയും ഉപേക്ഷിച്ചതായാണ് റിപ്പോർട്ട്. കൂടാതെ സാത്വിക ഭക്ഷണം സ്വീകരിച്ചതായും പറയപ്പെടുന്നു.
താൻ ചെയ്യുന്ന സിനിമയിലെ കഥാപാത്രത്തിന് അനുസരിച്ച് ആഹാരരീതികളും മാറ്റാറുണ്ടെന്ന് മുൻപ് ഒരു അഭിമുഖത്തിൽ രൺബീർ വെളിപ്പെടുത്തിയിട്ടുണ്ട്. 99 ശതമാനം സമയവും വീട്ടിൽ തയ്യാറാക്കുന്ന ആഹാരമാണ് കഴിക്കാറുള്ളതെന്നും താരം പറഞ്ഞിട്ടുണ്ട്.
രാമായണ സിനിമയിൽ സീതയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് തെന്നിന്ത്യൻ താരം സായ് പല്ലവി ആണ്. കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ തന്റെ ചിന്തകളിൽ പോലും പരമാവധി ശുദ്ധി നിലനിർത്താൻ ശ്രമിച്ചിരുന്നുവെന്ന് താരം ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.
ചിത്രത്തിൽ രാവണനായി വേഷമിട്ടത് യാഷ് ആണ്. ഹനുമാനായി സണ്ണി ഡിയോളും ലക്ഷ്മണനായി രവി ദുബെ എത്തുന്നു. നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, ഡി.എൻ.ഇ.ജി, യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഓസ്കാർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്നാണ് സംഗീതമൊരുക്കിയത്. സോണി പിക്‌ചേഴ്‌സ് ആണ് ആഗോളതലത്തിൽ വിതരണം ചെയ്യുന്നത്. രണ്ട് ഭാഗങ്ങളിലായാണ് രാമായണ ഒരുക്കിയിരിക്കുന്നത്. രണ്ടാം ഭാഗം 2027ലെ ദീപാവലി റിലീസായാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Actor Ranbir Kapoor reportedly quit alcohol and smoking and adopted a sattvic diet to prepare for his role as Lord Rama in Nitesh Tiwari’s film Ramayana. Sai Pallavi plays Sita, Yash portrays Ravana, and Sunny Deol plays Hanuman. Featuring music by Hans Zimmer and A.R. Rahman, the film is planned in two parts, with the second scheduled for Diwali 2027.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |