SignIn
Kerala Kaumudi Online
Saturday, 24 October 2026 5.47 PM IST

സിദ്ധാർത്ഥിന്റെയും ഷെഹാലിയുടെയും വിയോഗത്തിൽ സമാനതകൾ

ss

ബോളിവുഡ് നടിയും മോഡലുമായ ഷെഹാലി ജാരിവാലയുടെ അപ്രതീക്ഷിത വിയോഗത്തിൽ നടുങ്ങി സുഹൃത്തുക്കൾ. ഹൃദയാഘാതം മരണകാരണം എന്നാണ് ഡോക്ടർ അറിയിച്ചിരിക്കുന്നത്.2019 ൽ ബിഗ് ബോസ് 13 എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെ ഷെഹാലി എറെ ശ്രദ്ധ നേടി.ബിഗ് ബോസ് 13 വിജയ് ആയിരുന്ന സിദ്ധാർത്ഥ് ശുക്ള 2021ൽ മരിച്ചതും ഹൃദയാഘതത്തെ തുടർന്നായിരുന്നു.സിദ്ധാർത്ഥും ഷെഹാലിയും തമ്മിൽ പ്രണയത്തിലായിരുന്നുവെങ്കിലും ഒരു ഘട്ടത്തിൽ ഇരുവരും പിരിഞ്ഞു.നാൽപ്പതുകൾ പിന്നിടുമ്പോഴാണ് സിദ്ധാർത്ഥിന്റെയും ഷെഹാലിയുടെയും വിയോഗം.

മൂന്നുദിവസം മുൻപ് ഇൻസ്റ്റഗ്രാമിൽ തന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഷെഹാലി പങ്കുവച്ചിരുന്നു. കുഴഞ്ഞുവീണതിനെതുടർന്ന് മുംബയ്‌യിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

ഭർത്താവും നടനുമായ പരാഗ് ത്യാഗി ആണ് ആശുപത്രിയിൽ എത്തിച്ചത്. ഷെഹാലിയുടെ വിയോഗം അറിഞ്ഞ് ആശുപത്രിക്കു മുന്നിൽ പരാഗ് ത്യാഗി പൊട്ടിക്കരഞ്ഞു.

42 കാരിയായ ഷെഹാലിക്ക് ഇൻസ്റ്റഗ്രാമിൽ 33 ലക്ഷം ആരാധകരുണ്ട്.

ആൽബങ്ങളിലൂടെയും ഷെഹാലി പ്രശസ്തയായി. 2002 ൽ റിലീസ് ചെയ്ത കാന്താലഗാ എന്ന മ്യൂസിക് വീഡിയോ കരിയറിൽ വഴിത്തിരിവായി. സൽമാൻ ഖാനൊപ്പം മുജ്സെ ശാദികരോഗി എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. 2015 ൽ ആണ് പരാഗ് ത്യാഗിയുമായി വിവാഹം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY