SignIn
Kerala Kaumudi Online
Saturday, 24 October 2026 8.01 AM IST

ഗ്യാങ്സ്റ്ററായി കീർത്തി സുരേഷ്, ഞെട്ടിച്ച് പൂജ മോഹൻരാജ്

sss



കീർത്തി സുരേഷും രാധിക ആപ്‌തെയും പ്രധാന വേഷത്തിൽ എത്തുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’യുടെ ട്രെയിലർ പുറത്തിറങ്ങി. ധർമരാജ് ഷെട്ടി രചനയും സംവിധാനവും നി‌‌ർവഹിക്കുന്ന സീരിസ് യഷ് രാജ് ഫിലിംസിന്റെ ബാനറിൽ വൈആർഎഫ് എന്റർടെയ്ൻമെന്റ് ആണ് നിർമ്മിക്കുന്നത്. ഒക്ടോബർ 30ന് സ്ട്രീമിംഗ് ആരംഭിക്കും. അധികാരവും പാരമ്പര്യവും പ്രതികാരവും നിറഞ്ഞ ഗ്യാങ്സ്റ്റർ ലോകത്തിന്റെ പശ്ചാത്തലത്തിൽ, വ്യത്യസ്തമായ ലക്ഷ്യങ്ങളും വിശ്വാസങ്ങളും നിറഞ്ഞ രണ്ട് കരുത്തുറ്റ സ്ത്രീകൾ തമ്മിൽ നടത്തുന്ന ഏറ്റുമുട്ടൽ ട്രെയിലറിൽ കാണാം. 1980കളുടെ പശ്ചാത്തലത്തിലുള്ള പെർണുരു എന്ന സാങ്കൽപ്പിക രാജ്യമാണ് ‘അക്ക’യുടെ കഥാപരിസരം.


കീർത്തി സുരേഷ് ഭവാനിയായും രാധിക ആപ്‌തെ രുദ്രയായും എത്തുന്ന സീരിസിൽ ഞെട്ടിക്കുന്ന കഥാപാത്രമായി മലയാള താരം പൂജ മോഹൻരാജ് . തൻവി ആസ്മി, മഹേഷ് മഞ്ജരേക്കർ, അൻഷുമാൻ പുഷ്കർ, മോണിക്ക പൻവാർ എന്നിവരാണ് മറ്റ് താരങ്ങൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: ആദിത്യ ചോപ്ര, യോഗേന്ദ്ര മൊഗ്രെ, അക്ഷയ് വിധാനി, പി.ആർ.ഒ : ശബരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KEERTHI SURESH, LATESTNEWS, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY