SignIn
Kerala Kaumudi Online
Saturday, 24 October 2026 7.10 PM IST

പ്രകമ്പനം മഹാരാജാസ് കോളേജിൽ

ss

ഗണപതി, സാഗർ സൂര്യ, സോഷ്യൽ മീഡിയ താരം അമീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനം ചെയ്യുന്ന പ്രകമ്പനം എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളം മഹാരാജാസ് കോളേജിൽ ആരംഭിച്ചു.

കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്നും, ഇടുക്കിയിൽ നിന്നും, കൊല്ലത്തു നിന്നും കൊച്ചി നഗരത്തിലെ പ്രശസ്തമായ ഒരു കോളജിൽ പഠിക്കാനെത്തിയ മൂന്നു വിദ്യാർത്ഥികളുടെ ഹോസ്റ്റൽ ജീവിതത്തിന്റെ കഥ തികഞ്ഞ ഹ്യൂമർ,ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്നു. മലബാറിന്റെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കി ശ്രദ്ധ നേടിയ നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിനു ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്.ജോണി ആന്റണി, അസീസ് നെടുമങ്ങാട്, മല്ലിക സുകുമാരൻ, പി.പി. കുഞ്ഞികൃഷ്ണൻ , കലാഭവൻ നവാസ്, കുടശ്ശനാട് കനകം, ഗംഗ മീര, സുബിൻ ടാർസൻ എന്നിവരാണ് മറ്റ് താരങ്ങൾ. തിരക്കഥ ശ്രീഹരി, ഛായാഗ്രഹണം - ആൽബി, സംഗീതം - ബിബിൻ അശോകൻ, എഡിറ്റിംഗ് - സൂരജ്. ഈ എസ്. കലാസംവിധാനം - സുഭാഷ് കരുൺ,
മേക്കപ്പ് -ജയൻ പൂങ്കുളം, കോസ്റ്റ്യും - ഡിസൈൻ-സുജിത് മട്ടന്നൂർ, പ്രൊജക്ട് ഡിസൈനർ - സൈനുദ്ദീൻവർണ്ണ ചിത്ര' പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - ശശി പൊതുവാൾ,. കമലാക്ഷൻ പയ്യന്നൂർ.
പ്രൊഡക്ഷൻ കൺട്രോളർ - നന്ദു പൊതുവാൾ, നവരസ ഫിലിംസ്, ലഷ്മി നാഥ് ക്രിയേഷൻസ് എന്നീ ബാനറിൽ ശ്രീജിത്ത്, സുധീഷ്, ബ്ലെസ്സി എന്നിവർ ചേർന്നാണ് നിർമ്മാണം. പി.ആർ. ഒ വാഴൂർ ജോസ്




.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY