SignIn
Kerala Kaumudi Online
Sunday, 25 October 2026 2.26 AM IST

ഫഹദും ദിലീഷ് പോത്തനും വീണ്ടും

ss

ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ നായകൻ. ഇത് നാലാം തവണയാണ് ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒരുമിക്കുന്നത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത് മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി എന്നീ ചിത്രങ്ങളിൽ ഫഹദ് ആയിരുന്നു നായകൻ. ശ്യാം പുഷ്‌കരനാണ് പുതിയ ചിത്രത്തിന്റെ രചന. ദിലീഷിന്റെ സംവിധാന അരങ്ങേറ്റ ചിത്രമായ മഹേഷിന്റെ പ്രതികാരം, ജോജി എന്നീ ചിത്രങ്ങളുടെ രചനയും ശ്യാം പുഷ്‌കരനാണ് നിർവഹിച്ചത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ആയിരിക്കും നിർമ്മാണം. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് വിവരം. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം ആണ്. നിവിൻപോളി, മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ ബത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രം ഭാവന സ്റ്റുഡിയോസ് പ്രഖ്യാപിച്ചിട്ടുണ്ട്. ബ്ളോക് ബസ്റ്ററായ പ്രേമലുവിനുശേഷം ഇതേ ടീം വീണ്ടും ഒരുമിക്കുകയാണ്.അതേസമയം നടൻ എന്ന വിലാസത്തിലും തിളങ്ങുകയാണ് ദിലീഷ് പോത്തൻ. റോന്ത് ആണ് ദിലീഷ് പോത്തൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് അവസാനം റിലീസ് ചെയ്ത ചിത്രം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY