SignIn
Kerala Kaumudi Online
Saturday, 13 June 2026 2.20 PM IST

പരിപാടി ചാലക്കുടിയിൽ പുരോഗമിക്കുന്നു, ജോജുവിന്റെ നായിക ചിത്ര പ്രദീപ്

ss

ജോജു ജോർജ് നായകനായി അഭിനയിച്ച് സംവിധാനം ചെയ്യുന്ന പരിപാടി എന്ന ചിത്രത്തിൽ ചിത്ര പ്രദീപ് നായിക. ഫെനി എന്ന വെബ് സീരിസിലും അറ്റ് വാർ വിത്ത് ദ വേൾഡ് തുടങ്ങി നിരവധി ഹ്രസ്വചിത്രങ്ങളിലും തിളങ്ങിയ താരം ആണ് ചിത്ര പ്രദീപ് . ഹാപ്പിലി എവർ ആഫ്‌റ്റർ എന്ന മ്യൂസിക് വിഡിയോയും ഏറെ ആരാധകരെ നേടിക്കൊടുത്തു. ഗായിക , ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.ചാലക്കുടിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ രചനയും ജോജു ജോർജ് ആണ്.

പണിക്കുശേഷം ജോജു ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് മറ്റൊരു പ്രത്യേകത. ജോജു ജോ‌ർജിനൊപ്പം നൂറിലധികം പുതുമുഖങ്ങളും അണിനിരക്കുന്നു. സൈജു കുറുപ്പ് അതിഥി വേഷത്തിൽ എത്തുന്നു. ഡീലക്സ് ബെന്നി എന്ന കഥാപാത്രത്തെയാണ് ജോജു ജോർജ് അവതരിപ്പിക്കുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ് നിർമ്മാണം.നൂറു ദിവസത്തിനടുത്ത് ചിത്രീകരണമുണ്ട്. തൃശൂരും വയനാടും ലൊക്കേഷനാണ്.യൂറോപ്യൻ രാജ്യങ്ങളിലും ചിത്രീകരണമുണ്ട്. 2018 , മാളികപ്പുറം , രേഖാചിത്രം, ആട് 3 എന്നീ വമ്പൻ ഹിറ്റുകൾക്ക് ശേഷം കാവ്യ ഫിലിം കമ്പനി നിർമ്മിക്കുന്ന പരിപാടിയുടെ ക്യാമറ രാജീവ് രവി ആണ്. സംഘട്ടനം അൻപറിവ് , സൂപ്പർഹിറ്റ് തമിഴ് സംഗീത സംവിധായകൻ യുവൻ ശങ്കർ രാജ ആദ്യമായി മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണ് പരിപാടി . ചിത്രസംയോജനം : മനു ആന്റണി, സൗണ്ട് ഡിസൈൻ : അജയൻപി അടാട്ട്, പ്രൊഡക്ഷൻ ഡിസൈൻ : സാബുl മോഹൻ, ക്രീയേറ്റീവ് പ്രൊഡ്യൂസർ- ജയൻ നമ്പ്യാർ, നിർമ്മാണ ഏകോപനം : ഗോപകുമാർ ജികെ, നിർമ്മാണ നിർവഹണം : വർക്കി ജോർജ്, നിർമാണ നിയന്ത്രണം : ദീപക് പരമേശ്വരൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY