
ദിലീപ് നായകനായി ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ‘ഹെനോക് - ദി മാൻ ഇൻ ദ മിസ്റ്റ് 'എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്തും. രണ്ടു ദിവസത്തെ ചിത്രീകരണം ആണ് തലസ്ഥാനത്ത്. സെൻട്രൽ ജയിലിൽ ഒരു ദിവസത്തെ ചിത്രീകരണം ഉണ്ടാകും. ദിലീപ് ഉൾപ്പെടുന്ന രംഗങ്ങൾ നവംബർ അവാസനം ഇവിടെ ചിത്രീകരിക്കും. ആലപ്പുഴയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന് പൂനെയാണ് മറ്റൊരു ലൊക്കേഷൻ.
ഓരോ സൂചനയും പുതിയ ചോദ്യങ്ങളിലേക്ക് നയിക്കുന്ന ‘ഹൂ ഡൺ ഇറ്റ്’ മിസ്റ്ററി ത്രില്ലർ സ്വഭാവത്തിലാണ് ചിത്രം ഒരുങ്ങുന്നത്. നിഗൂഢത നിറഞ്ഞ കഥാപശ്ചാത്തലവും ഉദ്വേഗജനകമായ അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണമെന്ന സൂചനയാണ് ടൈറ്റിൽ ലുക്ക് നൽകുന്നത്. എം സ്റ്റാർ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ജോണി ആന്റണി, എമിൽ ജോർജ്, അർജുൻ രാധാകൃഷ്ണൻ, ഗ്രേസ് ആന്റണി, മനോജ് കെ.യു, സുധി കോപ്പ, പ്രാർത്ഥന എസ്, ശ്രുതി ജയൻ, ഷാജു ശ്രീധർ, രഘുനാഥ് പലേരി, നിസ്താർ സെയ്ത്, പ്രമോദ് വെളിയനാട്, സോഹൻ സീനുലാൽ, വിനോദ് കെടാമംഗലം, ആശാ മഠത്തിൽ, ശ്രീകാന്ത് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
റോബിനും ഉല്ലാസ് കൃഷ്ണയും ചേർന്നാണ് രചന. ഛായാഗ്രഹണം: ഷാജികുമാർ, എഡിറ്റിംഗ്: ഷഫീഖ് വി.ബി., സംഗീതം: മുജീബ് മജീദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എമിൽ ജോർജ്, പ്രൊഡക്ഷൻ കോർഡിനേറ്റർ: നോബിൾ ജേക്കബ്, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ: അരുൺ മനോഹർ, അസോസിയേറ്റ് ഡയറക്ടർ: ദീപക് എ. നാരായൺ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ,വിതരണം വേഫെറർ ഫിലിംസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |