SignIn
Kerala Kaumudi Online
Saturday, 20 June 2026 7.49 AM IST

രജിഷ ഇൻ ഇറ്റലി

ss

ഇറ്രലിയിലെ സിയന്നയിൽ അവധിക്കാലം ആഘോഷിച്ച് മലയാളത്തിന്റെ പ്രിയ നായിക രജിഷ വിജയൻ. യാത്രയുടെ ചിത്രങ്ങൾ രജിഷ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.മധ്യ ഇറ്റലിയിലെ ടസ്കാനി മേഖലയിലുള്ള ചരിത്ര നഗരമാണ് സിയന്ന. 14-ാം നൂറ്റാണ്ടിലെ മധ്യകാല വാസ്തുവിദ്യയും തെരുവുകളും ഇന്നും മാറ്റമില്ലാതെ സംരക്ഷിക്കുന്ന ഇവിടം യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രം കൂടിയാണ്. സിനിമ പോലെ യാത്രയെ പ്രണയിക്കുന്ന താരം ആണ് രജിഷ, 'അനുരാഗ കരിക്കിൻ വെള്ളം' എന്ന ചിത്രത്തിലൂടെയാണ് സിനിമാ അരങ്ങേറ്റം. ആദ്യചിത്രത്തിലെ അഭിനയത്തിന് രജിഷയെ തേടി മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും എത്തി. പിന്നീട് പുറത്തിറങ്ങിയ 'ജൂൺ' എന്ന ചിത്രത്തിലെ ടൈറ്റിൽ റോൾ കരിയറിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവായി മാറി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷാചിത്രങ്ങളിലും ശക്തമായ സാന്നിധ്യം അറിയിക്കാൻ കഴിഞ്ഞു. ധനുഷിനൊപ്പം അഭിനയിച്ച 'കർണ്ണൻ' തെന്നിന്ത്യൻ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നൽകി. കാർത്തി നായകനായ 'സർദാർ' എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു . ശരത് മന്ദവന സംവിധാനം ചെയ്ത 'രാമറാവു ഓൺ ഡ്യൂട്ടി' എന്ന ചിത്രത്തിലൂടെയാണ് തെലുങ്ക് സിനിമാലോകത്തേക്ക് കാലെടുത്തുവെച്ചത്. മാരി സെൽവരാജ് സംവിധാനം ചെയ്ത 'ബൈസൺ' ആണ് രജിഷയുടേതായി ഒടുവിൽ പുറത്തിറങ്ങിയ തമിഴ് ചിത്രം. ചിത്രത്തിൽ ധ്രുവിന്റെ സഹോദരിയുടെ വേഷത്തിലാണ് എത്തിയത്. അതേസമയം, മലയാളത്തിൽ മസ്തിഷ്ക മരണം ആണ് അവസാനം റിലീസ് ചെയ്ത ചിത്രം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY