
ജയസൂര്യ നായകനായി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന മായൻ ചാപ്റ്റർ 1 ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. പൊലീസ് വേഷത്തിൽ ആണ് ജയസൂര്യ. ലൈൻ ബിയോണ്ട് ദ ഷാഡോസ് എന്നാണ് ടാഗ് ലൈൻ. പതിവ് മിസ്റ്ററി ത്രില്ലറിൽനിന്ന് വ്യത്യസ്തമായി കറുത്തച്ചനൂട്ട്’ എന്ന ദുർമന്ത്രവാദ രീതിയെ ആസ്പമാക്കി ജിതിൻ കെ. ജോസ് അവതരിപ്പിക്കന്ന മായൻ ഡിസംബർ മൂന്നിന് പ്രദർശനത്തിന് എത്തും.
സൂപ്പർ ഹിറ്റായ കളങ്കാവലിന് ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം, ഓർഡിനറി, അനാർക്കലി എന്നീ ബ്ലോക്ക്ബസ്റ്ററുകൾ നിർമ്മിച്ച രാജീവ് ഗോവിന്ദൻ മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ്. നൈല ഉഷയാണ് നായിക. വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിൻ ഗോപിനാഥ് എന്നിവരാണ് മറ്റ് താരങ്ങൾ. റാഫിയും ജിതിൻ കെ ജോസും ചേർന്നാണ് തിരക്കഥ. ക്യാമറ ഫൈസൽ അലി, സംഗീതം മുജീബ് മജീദ്, ഗാനങ്ങൾ - രാജീവ് ഗോവിന്ദൻ, ജിതിൻ കെ. ജോസ്, എഡിറ്റിംഗ് പ്രവീൺ പ്രഭാകർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |