
ആലിയഭട്ട് നായികയായി യഷ് രാജ് ഫിലിംസ് നിർമ്മിക്കുന്ന സ്പൈ യൂണിവേഴ്സ് ചിത്രം ആൽഫ ട്രെയിലർ എത്തി. ചിത്രത്തിൽ ഹൃത്വിക് റോഷൻ ഏജന്റ് കബീർ ആയി അതിഥി വേഷത്തിൽ എത്തുന്നു. നെറ്റ്ഫ്ളിക്ളസിലൂടെ ശ്രദ്ധേയമായ ദ റെയിൽവേ മെൻ സീരിസ് ഒരുക്കിയ ശിവ റവെയ്‌ൽ ആണ് സംവിധാനം. ബോബി ഡിയോൾ, ശർവാരി, അനിൽ കപൂർ എന്നിവരാണ് മറ്റു താരങ്ങൾ. സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ എന്നിവരും അതിഥി വേഷത്തിൽ എത്തിയേക്കും. ഛായാഗ്രഹണം റുബൈസ്, സംഗീതം റോഹൻഷ്- അബീർ., ഉദയ ചോപ്രയുടേതാണ് കഥ. പത്താൻ, ടൈഗർ 3, വാർ 2 എന്നിവയാണ് യഷ് രാജ് ഫിലിംസ് സ്പൈ യൂണിവേഴ്സിൽ റിലീസ് ചെയ്ത ചിത്രങ്ങൾ. ജൂലായ് 3ന് റിലീസ് ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |