SignIn
Kerala Kaumudi Online
Monday, 09 November 2026 12.45 PM IST

'കർഷകനാണ് ഞാൻ, അഞ്ജുവിനെ പരിചയപ്പെട്ടത് മാട്രിമോണി വഴി'; നടിയുടെ വിവാഹം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

anju-kurian
നടി അഞ്ജു കുര്യന്റെ വിവാഹ ചിത്രങ്ങൾ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി അഞ്ജു കുര്യന്റെ വിവാഹ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പാലക്കാട് സ്വദേശിയായ റോഷൻ ആണ് അഞ്ജുവിന്റെ വരൻ. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. മാട്രിമോണി വഴിയാണ് റോഷൻ അഞ്ജുവിനെ പരിചയപ്പെടുന്നത്.

താൻ ഒരു കർഷകനാണെന്നാണ് റോഷൻ വിവാഹത്തിന് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞത്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാടാണ് സ്വദേശം. താൻ ഒരു കർഷകനാണെന്ന് അഭിമാനത്തോടെ മാദ്ധ്യമങ്ങളോട് പറഞ്ഞ റോഷന് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കർഷകനാണെന്ന് പറയാൻ മടികാണിക്കുന്ന ചിലരുടെ ഇടയിൽ റോഷൻ അഭിമാനമാണെന്ന് പറയുകയാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം.

രണ്ട് വർഷം മുൻപായിരുന്നു കോട്ടയം സ്വദേശിയായ അഞ്ജുവിന്റെയും റോഷന്റെയും വിവാഹനിശ്ചയം. എന്നെന്നേക്കുമായി ഞാൻ നിന്നെ കണ്ടെത്തി, ഞങ്ങളെ ഈ നിമിഷത്തിലേക്ക് നയിച്ച ദൈവത്തോട് നന്ദി പറയുന്നു', എന്ന അടിക്കുറിപ്പോടെയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ അഞ്ജു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

മലയാളം, തമിഴ് സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജു കുര്യൻ. പഠിച്ചതെല്ലാം ചെന്നൈയിലാണ്. പഠിക്കുന്ന സമയത്ത് തന്നെ മോഡലിംഗ് ചെയ്തിരുന്നു. മോഡലിംഗിലൂടെയാണ് സിനിമയിൽ എത്തിയത്. 2013ൽ നേരം എന്ന സിനിമയിൽ നിവിൻ പോളിയുടെ സഹോദരിയുടെ വേഷം ചെയ്തുകൊണ്ടായിരുന്നു അഞ്ജുവിന്റെ തുടക്കം.

തുടർന്ന് ഓം ശാന്തി ഓശാന, പ്രേമം, ഞാൻ പ്രകാശൻ, കവി ഉദ്ദേശിച്ചത്. ജാക്ക് ഡാനിയേൽ, മേപ്പടിയാൻ എന്നിവയുൾപ്പെടെ പതിനഞ്ചോളം സിനിമകളിൽ അഭിനയിച്ചു. ആസിഫ് അലി ചിത്രം കവി ഉദ്ദേശിച്ചതിലൂടെയാണ് അഞ്ജു ആദ്യമായി നായികയാവുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANJU KURIAN MARRIAGE, ANJU KURIAN, ANJU KURIAN HUSBAND, MATRIMONY MARRIAGE, MALAYALAM ACTRESS WEDDING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY