SignIn
Kerala Kaumudi Online
Monday, 09 November 2026 11.21 PM IST

'ഇതിനെ എന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ടായി കണ്ടോളൂ', വേറിട്ട ചിത്രവുമായി സാമന്ത, അമ്മയാകാനുള്ള ഒരുക്കത്തിൽ താരം

samantha
സാമന്ത റൂത്ത് പ്രഭു

പതിവ് മെറ്റേണിറ്റി ഫോട്ടോഷൂട്ടുകളിൽ നിന്ന് വേറിട്ട ചിത്രവുമായി ആരാധകരുടെ ശ്രദ്ധനേടുകയാണ് നടി സാമന്ത റൂത്ത് പ്രഭു. സോഫയിൽ വിശ്രമിക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച താരം അതിന് നൽകിയ അടിക്കുറിപ്പും രസകരമാണ്. 'ഇതിനെ എന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ടായി കണ്ടോളൂ' എന്നായിരുന്നു സാമന്തയുടെ തമാശ രൂപേണയുള്ള കുറിപ്പ്.

ചുവപ്പ് പ്രിന്റഡ് ടോപ്പും വെള്ള പാന്റ്സും സൺഗ്ലാസും ധരിച്ച് തലയണകൾക്കിടയിൽ സോഫയിൽ ചാരിക്കിടക്കുന്ന തന്റെ ചിത്രമാണ് നടി പങ്കുവച്ചത്. ഇരുകൈകളും വയറിനുമുകളിൽ വച്ച് കാലുകൾ നീട്ടിയാണ് ഇരിപ്പ്. ആരാധകരിൽ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഭർത്താവും സംവിധായകനുമായ രാജ് നിഡിമോരുവിനൊപ്പം ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് സാമന്ത. കുഞ്ഞിന്റെ വരവിന് മുന്നോടിയായി ബേബി മോണിറ്ററിന്റെ സ്റ്റാൻഡ് ഒരുക്കുന്ന രാജിന്റെ ചിത്രവും അടുത്തിടെ താരം പങ്കുവച്ചിരുന്നു. ഡിസംബറിൽ കുഞ്ഞ് ജനിക്കുമെന്നാണ് റിപ്പോർട്ടുകൾ.

'മാ ഇൻടി ബംഗാരം' എന്ന ചിത്രത്തിന്റെ വിജയാഘോഷച്ചടങ്ങിലാണ് സാമന്ത ഗർഭിണിയാണെന്ന വിവരം വെളിപ്പെടുത്തിയത്. നിലവിൽ ഏറ്റെടുത്തിരിക്കുന്ന പ്രോജക്ടുകൾ പൂർത്തിയാക്കിയശേഷം അഭിനയത്തിൽ നിന്ന് ചെറിയ ഇടവേളയെടുക്കുമെന്നും താരം അറിയിച്ചു. ''മാ ഇൻടി ബംഗാരത്തിന് ശേഷം ആരോഗ്യസ്ഥിതി പരിഗണിച്ച് ചെറിയൊരു ഇടവേള വേണ്ടിവരും. പ്രസവാവധിയെടുക്കണം. അതിനുശേഷം ആരാധകർക്കായി മറ്റൊരു സിനിമയുമായി തിരിച്ചെത്തും'' സാമന്ത പറഞ്ഞു. 2025 ഡിസംബർ ഒന്നിനായിരുന്നു സാമന്തയുടെയും രാജ് നിഡിമോരുവിന്റെയും വിവാഹം. കോയമ്പത്തൂരിലെ സദ്ഗുരു ഈശ ഫൗണ്ടേഷനിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്.

English Summary

Actress Samantha Ruth Prabhu drew attention by sharing a unique "maternity photoshoot" picture on Instagram, humorously captioned to reflect her relaxed pose. Expecting her first child with husband Raj Nidimoru in December, the actress plans to take a temporary break from acting. She will complete current projects before commencing maternity leave, later returning to cinema.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAMANTHA, LATESTNEWS, MATERNITY PHOTOSHOOT, MATERNITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY