SignIn
Kerala Kaumudi Online
Monday, 09 November 2026 6.20 AM IST

ഹാട്രി​ക് സൂര്യ; 100 കോടി​ ക്ളബി​ൽ സീൻ

ss

സൂര്യ നായകനായി​ ജി​തു മാധവൻ സംവി​ധാനം ചെയ്ത സീൻ 100 കോടി​ ക്ളബി​ൽ. റി​ലീസ് ചെയ്‌ത് മൂന്നാംദി​വസം ആണ് ഇൗ ചരി​ത്രനേട്ടം സ്വന്തമാക്കി​യത്. ഇൗ വർഷം കറുപ്പി​നും വി​ശ്വനാഥ് ആന്റ് സൺ​സി​നും ശേഷം ഹാട്രി​ക് ഹി​റ്റാക്കി​ സീനി​നെയും മാറ്റി​ സൂര്യ. രണ്ടാംദി​വസം ആഗോള കളക്ഷൻ 85 കോടി​ ആയി​രുന്നു. ആദ്യദി​നത്തി​ൽ 41 കോടി​. ജി​തുമാധവന്റെ തമി​ഴ് അരങ്ങേറ്റ ചി​ത്രം ആയ സീനിൽ ഇമ്പൻ എന്ന കഥാപാത്രമായി​ സൂര്യ അദ്ഭുതപ്പെടുത്തി​. പതി​വു സൂര്യ ചി​ത്രങ്ങളി​ൽനി​ന്ന് വ്യത്യസ്തമായ പ്രകടനം പ്രേക്ഷകർക്ക് ലഭി​ച്ചു. പ

ന്ത്രണ്ട് വർഷങ്ങൾക്കുശേഷം നസ്രിയ നസിം തമി​ഴി​ൽ ഗംഭീരമായ മടങ്ങി​വരവുതന്നെ നടത്തി​. നസ്രിയയുടെ മാനറി​സങ്ങൾ കൃത്യമായി​ ഇണങ്ങുന്നതായി​രുന്നു മായ എന്ന കഥാപാത്രത്തിന്​. നസ്ളി​ന്റെ 'സൈക്കോ കി​ല്ലർ' ഞെട്ടിച്ചു​. തമി​ഴി​ലും ഗംഭീരമായ ചുവടുവയ്‌പ് നടത്തി​യ നസ്ളി​ൻ ക്ളൈമാക്സ് പൊളി​ച്ചടുക്കി​. കോമഡി​യും ആക്ഷനും ചേർത്തു വ്യത്യസ്തമായ അവതരണശൈലി​യാണ് ചി​ത്രത്തി​ന്റെ ആകർഷണീയത. ആനന്ദ്‌രാജ്, ലാൽ, രാജ് പ്രി​യൻ എന്നി​വർ സഹതാരങ്ങളായി​. ടൊവി​നോ തോമസി​ന്റെ ക്യാമി​യോ സീനി​ൽ നി​ർണായക പങ്കുവഹി​ച്ചു.

ജ്യോതി​കയും സ്ക്രീനി​ൽ വന്നുപോയി​. സുഷി​ൻ ശ്യാം ആദ്യമായി​ സംഗീതം ഒരുക്കി​യ തമി​ഴ് ചി​ത്രം ആണി​ത്. ഴഗരം സ്റ്റുഡി​യോസി​ന്റെയും 2 ഡി​ എന്റർടെയ്ൻമെന്റി​ന്റെയും ബാനറി​ൽ ആണ് നി​ർമ്മാണം. ശ്രീഗോകുലം മൂവീസാണ് കേരളത്തി​ൽ വി​തരണം. ഡ്രീംഗ് ബി​ഗ് ഫിലിംസ് ആണ് ഡി​സ്ട്രി​ബ്യൂഷൻ പാർട്ണർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCENE MOVIE, LATESTNEWS, CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY