സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ കുട്ടികളെ ചേർത്തുപിടിക്കുന്നതിനിടയിൽ വികാരഭരിതനായ മുഖ്യമന്ത്രിയുടെ വീഡിയോയിൽ കമന്റിട്ടതിന് പിന്നാലെയുണ്ടായ സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് ബാലതാരം ദേവനന്ദ. നല്ലകാര്യം ആരു ചെയ്‌താലും ഉറക്കെ പറയുകതന്നെ ചെയ്യുമെന്ന് ദേവനന്ദ വ്യക്തമാക്കി. തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഏതെങ്കിലും ഒരു രാഷ്‌ട്രീയപാർട്ടിയെയോ നേതാക്കന്മാരെയോ കുറിച്ച് നല്ലതോ മോശമോ ആയ കാര്യങ്ങൾ പറഞ്ഞിട്ടില്ലെന്നും ദേവനന്ദ ചൂണ്ടിക്കാട്ടി. പതിനെട്ടുവയസാകുന്നതുവരെ യാതൊരുവിധ രാഷ്‌ട്രീയവും തനിക്കില്ലെന്നും ദേവനന്ദ കൂട്ടിച്ചേർത്തു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിുലൂടെയായിരുന്നു ദേവനന്ദയുടെ പ്രതികരണം.
കുറിപ്പിന്റെ പൂർണരൂപം
'എന്റെ ഇൻസ്റ്റഗ്രാം പേജിൽ ഇന്നുവരെ ഒരു രാഷ്‌ട്രീയ പാർട്ടിയെയോ, ഒരു രാഷ്‌ട്രീയ നേതാക്കന്മാരെയോ നല്ലത് പറഞ്ഞോ മോശം പറഞ്ഞോ ഞാൻ ഒരു പോസ്റ്റും ഇട്ടിട്ടില്ല. എനിക്ക് 18 വയസാകുന്നതുവരെ ഒരു രാഷ്‌ട്രീയവും എനിക്കില്ല.
പക്ഷേ, ഇന്നലെ ഈ വീഡിയോ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. നമ്മുടെ മുഖ്യമന്ത്രി ആ മക്കളെ ചേർത്ത് പിടിച്ചപ്പോൾ മനസിൽ തോന്നിയതാണ് കമന്റായി പങ്കുവച്ചത്. അത് ഇനിയും ഉറക്കെ പറയാനും മടിയില്ല. കാരണം എനിക്ക് വോട്ടവകാശം ഉണ്ടാകുന്നതുവരെ ഞാൻ ഒരു രാഷ്‌ട്രീയ പാർട്ടിയോടും കൂറ് കാണിക്കേണ്ട ആവശ്യവും ഇല്ല. അതുകൊണ്ട് ഇനിയും ആര് നല്ലത് ചെയ്യുന്നത് കണ്ടാലും ഉറക്കെ പറയുക തന്നെ ചെയ്യും. മനുഷ്യരെ ചേർത്തുപിടിക്കുന്ന കരങ്ങൾ ആരുടേതായാലും ആ കരങ്ങൾക്ക് സർവ ശക്തനായ ദൈവം ശക്തി കൊടുക്കുക തന്നെ ചെയ്യും'.
Child actress Devananda has responded to cyberattacks over her comment praising Kerala Chief Minister Pinarayi Vijayan for embracing children at the State Special School Arts Festival. She clarified that she has no political affiliations and will continue appreciating good deeds, regardless of who performs them.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |