SignIn
Kerala Kaumudi Online
Wednesday, 05 August 2026 4.42 AM IST

ഓണം റിലീസിൽ പ്രതീക്ഷ അർപ്പിച്ച് തിയേറ്ററുകൾ, ബോക്‌സ് ഓഫീസിൽ അന്യ ഭാഷാ വിജയോട്ടം

ss

ഇന്ത്യയിൽനിന്ന് സ്പൈഡർമാൻ 350 കോടി നേടുമെന്ന് ഉറപ്പായി

മലയാള സിനിമ വീണ്ടും പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ തിയേറ്ററുകൾക്ക് രക്ഷയാകുന്നത് അന്യ ഭാഷാചിത്രങ്ങൾ.രണ്ടു മാസമായി ബോക് സ് ഒാഫീസിൽ വിജയം നേടിയ മലയാള ചിത്രങ്ങൾ ഒന്നും തന്നെയില്ല. ഇരുപതിലേറെ ചിത്രങ്ങളാണ് രണ്ടു മാസത്തിനിടെ പരാജയം നേരിട്ടത്.കാഴ്ചക്കാരാല്ലിത്താതിനാൽ ഷോ നടത്താൻ പോലും കഴിയാത്ത സാഹചര്യം നേരിടേണ്ടിയും വരുന്നുണ്ട്. നഷ്ടത്തിലും കഷ്ടത്തിലുമായ കേരളത്തിലെ തിയേറ്ററുകൾക്ക് ആശ്വാസമായത് അന്യഭാഷാ ചിത്രങ്ങളായ കറുപ്പും ജനനായകനും ദി ഒഡീസിയും സ്‌പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേയും മാത്രം. മേയ് 21 ന് റിലീസ് ചെയ്ത് വൻ വിജയമായ ദൃശ്യം 3 ന് ശേഷം ബാലൻ ദ ബോയ് മാത്രമാണ് തിയേറ്ററുകളിൽ നിന്ന് ഹിറ്റ് നേടിയ ഒരേയൊരു മലയാള സിനിമ. ജൂലായ് മാസം കനത്ത തിരിച്ചടിയാണ് മലയാളം റിലീസുകൾക്ക് നേരിട്ടത്. ഇതിൽ പല സിനിമകൾക്കും പബ്ലിസിറ്റിക്ക് ചെലവാക്കിയ കാശ് പോലും തിരിച്ച് പിടിക്കാനായില്ല എന്ന് അണിയറ പ്രവർത്തകർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. സൂര്യയുടെ കറുപ്പ് കേരളത്തിൽ വൻ നേട്ടം കൊയ്തു. വിജയ് യുടെ ജനനായകൻ വൻ മുന്നേറ്റം കേരളത്തിലും നടത്തി. ആഗോളതലത്തിൽ 11 ദിനം കൊണ്ട് നേടിയത് 300 കോടി രൂപ ആണ് .ഹോളിവുഡ് ചിത്രങ്ങൾക്ക് ഏറെ ആരാധകരുള്ള കേരളത്തിൽ നോളന്റെ ദ ഒഡീസിയുടെ കളക്ഷൻ 15 കോടി രൂപയോട് അടുക്കുന്നു. ദ ഒഡീസിക്കു പിന്നാലെ എത്തിയസ്പൈഡർമാൻ കേരളത്തിലെ ജെൻ സിയേയും ജെൻ ആൽഫയേയും വലയിൽ കുടുക്കി. ഇന്ത്യയിൽ നിന്ന് മാത്രം സ്പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ വാരിക്കൂട്ടിയത് 310 കോടിയോളമാണെന്ന് ചിത്രം ഇന്ത്യയിലെത്തിച്ച സോണി പിക്ച്ചേഴ്സ് ഔദ്യോഗികമായി പുറത്ത് വിട്ടു. ഇനിയും 100 കോടിയോളം നേടിയേക്കാമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ഇന്ത്യയിൽനിന്ന് മാത്രമല്ല, കേരളത്തിൽനിന്നും ഏറ്റവുംകൂടുതൽ കളക്ഷൻ നേടാനോ,ആദ്യ സ്ഥാനങ്ങളിൽ നിൽക്കുന്ന ചിത്രങ്ങളെ മറികടക്കാനോ സ്പൈഡർമാന് കഴിയുമോ എന്നാണ് അറിയേണ്ടത്. മഴ ശക്തി പ്രാപിച്ചതിനാൽ തിയേറ്രറിൽ എത്തുന്നതിന് ആളുകൾ മടിക്കുന്ന സാഹചര്യവുമുണ്ട്. വിസ്മയ മോഹൻലാൽ അഭിനയ അരങ്ങേറ്രം കുറിക്കുന്ന തുടക്കം വെള്ളിയാഴ്ച തിയേറ്രറിൽ എത്തുന്നുണ്ട്.ആഗസ്റ്റ് 20 മുതൽ ഒാണ ചിത്രങ്ങളും റിലീസ് ചെയ്യും.പൃഥ്വിരാജ്, ദുൽഖർ സൽമാൻ, നിവിൻ പോളി എന്നിവരുടെ ചിത്രങ്ങൾ ഒാണം റിലീസായി എത്തുന്നത് ബോക്സ് ഒാഫീസിൽ ഉണർവേകും എന്ന പ്രതീക്ഷയിലാണ് തിയേറ്രറുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPIDERMAN, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY