SignIn
Kerala Kaumudi Online
Wednesday, 16 September 2026 10.00 PM IST

വരവ് അറിയിച്ചു ഈ പാർട്ടികൾ

ss

D'EUX നവംബർ 19ന്

കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്,നസ്ലിൻ , സൗബിൻ ഷാഹിർ,ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ, ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ, ഹൻസിക കൃഷ്ണ എന്നിവരെ പ്രധാന വേഷങ്ങളിൽ അണിനിരത്തി അമൽ നീരദ് സംവിധാനം ചെയ്യുന്ന ബാച്ച്ലർ പാർട്ടി D'EUX നവംബർ 19ന് ലോക വ്യാപകമായി റിലീസ് ചെയ്യും.2012ൽ പുറത്തിറങ്ങിയ അമൽ നീരദ് ചിത്രം ബാച്ച്ലർ പാർട്ടിയുമായി ബന്ധപ്പെട്ട പേരാണെങ്കിലും, പുതിയ ചിത്രത്തിന്റെ കഥയെയും കഥാപാത്രങ്ങളെയും സംബന്ധിച്ച കൂടുതൽ ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അമൽ നീരദ് പ്രൊഡക്ഷൻസിന്റെയും അൻവർ റഷീദ് എന്റർടെയ്ൻമെന്റസിന്റെയും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെയും ബാനറിൽ അമൽ നീരദ്, അൻവർ റഷീദ്, നസ്രിയ നസിം എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. എ&എ റിലീസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.
ഛായാഗ്രഹണം: അപ്പു പ്രഭാകർ,സംഗീതം: ക്രിസ്റ്റോ സേവ്യർ,എഡിറ്റിംഗ്: വിവേക് ഹർഷൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY