SignIn
Kerala Kaumudi Online
Monday, 28 September 2026 4.23 AM IST

ഐശ്വര്യ ലക്ഷ്മിയുടെ ആദ്യ സീരിസ് 'ലവ്' പ്രീമിയർ രണ്ടിന്

sss

അർജുൻദാസും ഐശ്വര്യലക്ഷ്‌മിയും നായകനും നായികയുമായി ബാലാജി മോഹൻ സംവിധാനം ചെയ്യുന്ന # love എന്ന നെറ്റ്‌ഫ്ളിക്സ് വെബ് സീരിസ് ഒക്ടോബർ 2ന് പ്രീമിയർ ചെയ്യും. റൊമാന്റിക് കോമഡി ഗണത്തിൽപ്പെടുന്ന സീരിസ് പരസ്പരം മത്സരിക്കുന്ന ഡേറ്റിംഗ് ആപ്പുകളുടെ പശ്ചാത്തലത്തിൽ താര, മാത്യു എന്നിവരുടെ കഥ പറയുന്നു.

മറ്റുള്ളവർക്ക് അനുയോജ്യരായ പങ്കാളികളെ കണ്ടെത്തി ബിസിനസ് കെട്ടിപ്പടുത്ത ഇവർക്ക് ഒരു പങ്കാളിയെ കണ്ടെത്താൻ കഴിയുന്നില്ല. ഫീൽഗുഡ് റൊമാന്റിക് കോമഡി ഗണത്തിൽ പെടുന്ന സീരിസ് ബാലാജി മോഹൻ സംവിധാനം ചെയ്യുന്നു. സൗന്ദര്യ രജനികാന്ത് ആണ് നിർമ്മാതാവും ഷോ റണ്ണറും. നിർമ്മൽ വില്യംസ് ആണ് രചന. ശാരദ സുബ്രഹ്മണ്യൻ, ശ്വേത ചക്രവർത്തി എന്നിവർ സഹരചയിതാക്കളാണ്. ഇതാദ്യമായാണ് ഐശ്വര്യ ലക്ഷ്‌മി വെബ് സീരിസിൽ അഭിനയിക്കുന്നത്.

അഭിനേതാവ് കൂടിയായ ബാലാജി മോഹൻ ധനുഷ് നായകനായ മാരി, ദുൽഖർ സൽമാന്റെ വായ് മൂടി പേസും തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AISWARYA LAKSHMI, ARJUN DAS, SERIES, NETFLIX
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY