SignIn
Kerala Kaumudi Online
Thursday, 13 August 2026 7.42 AM IST

തീപ്പൊരി ഒാഫീസറായി തബു

ss

സ്ലം ഡോഗ് ഗ്ളിമ്പ്സ്

വിജയ് സേതുപതി നായകനായി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം "സ്ലം ഡോഗ്" ൽ തബു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോ പുറത്ത്. ഗൗരി ഹെഗ്ഡെ എന്ന ഇൻകം ടാക്സ് ഡെപ്യൂട്ടി കമ്മിഷണർ ആയാണ് തബു എത്തുന്നത്. തന്റേടവും ആത്മവിശ്വാസവും ആജ്ഞാ ശക്തിയും ഉള്ള ഓഫീസർ ആണ് ഗൗരി എന്ന് വീഡിയോയിലെ ദൃശ്യങ്ങളും സംഭാഷണങ്ങളും സൂചിപ്പിക്കുന്നു. 33 ടെംപിൾ റോഡ് എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ.ഇതുവരെ കാണാത്ത മാസ് സ്റ്റൈലിഷ് കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്.പുരി ജഗനാഥ് തന്നെ രചന നിർവഹിക്കുന്ന ചിത്രത്തിൽ മലയാള താരം സംയുക്ത ആണ് നായിക.കന്നഡ താരം വിജയ് കുമാർ പ്രതിനായക വേഷത്തിൽ എത്തുന്നു. സറീന വഹാബ്, ബ്രഹ്മാജി, വി ടി വി ഗണേഷ് എന്നിവരാണ് മറ്റ് താരങ്ങൾ. പുരി കണക്റ്റിന്റെ ബാനറിൽ പുരി ജഗനാഥും ചാർമി കൗറും ജെ ബി മോഷൻ പിക്ചേഴ്സ് ബാനറിൽ ജെ ബി നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം - സാം കെ നായിഡു, സംഗീതം -ഹർഷവർധൻ രാമേശ്വർ. പി.ആർ. ഒ ശബരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY