SignIn
Kerala Kaumudi Online
Saturday, 19 September 2026 5.01 AM IST

നിറചിരിയോടെ കാവ്യ മാധവൻ, നടിയെ ഇത്രയും സന്തോഷത്തിൽ കാണുന്നത് ദീർഘ നാളുകൾക്ക് ശേഷം; ഈ ആനന്ദത്തിന് പിന്നിൽ അന്ന് പറഞ്ഞ കാര്യമോ?

kavya

താരദമ്പതികളായ ദിലീപിന്റെയും കാവ്യ മാധവന്റെയും ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചുവന്ന ഷർട്ടിൽ കട്ടത്താടി ലുക്കിലാണ് ദിലീപ് ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. ദിലീപിന്റെ ഈ ലുക്ക് വോയ്‌സ് ഒഫ് സത്യനാഥൻ എന്ന സിനിമയ്ക്ക് വേണ്ടിയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

കാവ്യയാകട്ടെ ചുരിദാർ ധരിച്ച്, ജിമിക്കി കമ്മൽ അണിഞ്ഞ് നിറചിരിയോടെയാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ദീർഘ നാളുകൾക്ക് ശേഷമാണ് നടിയെ ഇത്രയും സന്തോഷത്തിൽ കാണുന്നതെന്നാണ് ആരാധകർ പറയുന്നത്. എന്താണ് കാവ്യയുടെ ഈ സന്തോഷത്തിന് കാരണമെന്നാണ് സോഷ്യൽ മീഡിയയ്ക്ക് അറിയേണ്ടത്.

നടിയുടെ ഈ ആനന്ദത്തിന് പിന്നിൽ ദിലീപിന്റെ പുതിയ ചിത്രമാണോയെന്ന് ചോദിക്കുന്നവരുണ്ട്. ദു:ഖങ്ങൾ മാറി എല്ലാം തുറന്നുപറയാൻ പറ്റുന്ന ദിവസം വരുമെന്നും അതിനായാണ് കാത്തിരിക്കുന്നതെന്നും നടി നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.അത്തരത്തിൽ വല്ല കാര്യവുമാണോ സന്തോഷത്തിന് പിന്നിലെന്നും ആരാധക‌ർ സംശയിക്കുന്നു.

നടിയെ ആക്രമിച്ച കേസിൽ അടുത്തിടെയായിരുന്നു അന്വേഷണ സംഘം അധിക കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. കാവ്യ മാധവൻ പ്രതിയാകുമെന്ന് ആദ്യം റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും തെളിവില്ലാത്തതിനാൽ പ്രതിയാക്കിയിരുന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KAVYA MADHAVAN, DILEEP, SOCIAL MEDIA, DILEEP FANS, KAVYA MADHAVAN FANS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY