SignIn
Kerala Kaumudi Online
Friday, 18 September 2026 11.33 AM IST

75 കോടിയിൽ ആവേശം

ss

ഫഹദ് ഫാസിൽ നായകനായി ജിതു മാധവൻ രചനയും സംവിധാനവും നിർവഹിച്ച ആവേശം ആഗോളതലത്തിൽ ഒൻപതു ദിവസം കൊണ്ട് 75 കോടി നേടി. നൂറുകോടി ക്ളബ് ആവേശം ഉടൻ കയറും. അവധിദിവസങ്ങളിൽ കേരളത്തിലെ തിയേറ്ററുകളിൽ നിറഞ്ഞ സദസിലാണ്പ്രദർശനം. ഫഹദ് ഫാസിലിന്റെ കരിയറിലെ ആദ്യ നൂറു കോടിചിത്രമായി ആവേശം മാറും.ഫഹദിന്റെ കരിയറിലെ ഇടിവെട്ട് കഥാപാത്രമാണ് രങ്ക. കന്നടയും മലയാളവും കലർന്ന ഭാഷ സംസാരിച്ച് എത്തുന്ന ഫഹദ് കഥാപാത്രം പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാകുന്നു.രോമാഞ്ചത്തിനുശേഷം ജിതു മാധവൻ സംവിധാനം ചെയ്യുന്ന ആവേശം അൻവർ റഷീദ് എന്റ

ടെയ്മെൻന്റ്‌സിന്റെ ബാനറിൽ അൻവർറഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സിന്റെ ബാനറിൽ നസ്രിയ നസിമും ചേർന്നാണ് നിർമ്മാണം.
മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, റോഷൻ ഷാനവാസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങിയവരാണ് മറ്ര് താരങ്ങൾ. ഛായാഗ്രഹണം സമീർ താഹിർ.

.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY