SignIn
Kerala Kaumudi Online
Tuesday, 15 September 2026 3.31 AM IST

ഒ.ടി.ടി റിലീസിനൊരുങ്ങി 'ഒറ്റ '

otta

സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ മനംനൊന്ത് കഴിയുന്ന ചെറുപ്പക്കാരന്റെ മാനസിക സംഘർഷങ്ങളുടെ കഥ പറയുന്ന ചിത്രമാണ് 'ഒറ്റ '. ബെൻസീന ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബെന്നി. സി.ഡാനിയലാണ്. ചിത്രീകരണം പൂർത്തിയായ ചിത്രം ഉടൻ ഒ.ടി.ടിയിൽ റിലീസ് ചെയ്യും. നിമിഷ ഉണ്ണികൃഷ്ണനാണ് നായിക. കോയമ്പത്തൂർ സിദ്ധാ പുത്തൂർ അയ്യപ്പക്ഷേത്രത്തിലെ തന്ത്രിയായ പ്രസാദ് തൃക്കുറ്റിശ്ശേരിയാണ് നായകൻ. മലയാളത്തിൽ ആദ്യമാണ് ഒരു തന്ത്രി നായകനായി അഭിനയിക്കുന്നത്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ മനംനൊന്ത് സൈക്കോസിസിന്റെ സൂക്ഷ്മമായ അവസ്ഥകളിലൂടെ കടന്നുപോകുന്ന യുവാവും അയാളുടെ കുടുംബത്തിൽ ഉണ്ടാകുന്ന അതിതീവ്രവും ഭയാനകവുമായ അന്തരീക്ഷവുമാണ് 'ഒറ്റ' എന്ന ചിത്രത്തെ തികച്ചും വ്യത്യസ്തമാക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും ബെന്നി സി. ഡാനിയൽ തന്നെയാണ് രചിച്ചിരിക്കുന്നത്. ക്യാമറ: അദ്യൈത് ഊരുട്ടമ്പലം, എഡിറ്റിംഗ്: അരുൺ വേണുഗോപാൽ, സംഗീതം: പ്രസാദ് പായിപ്ര: ആലാപനം: അമ്പിളി ശിവ, ബി.ജി.എം: സാജൻ അനന്തപുരി, പ്രൊഡക്ഷൻ കൺട്രോളർ: തങ്കൻ കീഴില്ലം, അസിസ്റ്റന്റ് ഡയറക്ടർ: വിനോദ് കണ്ണൻ, ബെൻസിനോവ്, പി.ആർ.ഒ: അയ്മനം സാജൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FILM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY