SignIn
Kerala Kaumudi Online
Tuesday, 15 September 2026 11.00 AM IST

'വിവാഹം കഴിഞ്ഞ് രണ്ടാം മാസം പ്രമുഖ നടൻ ഭാര്യയെ വഞ്ചിച്ചു, മറ്റൊരു നടിയോടൊപ്പം കണ്ടെത്തിയത് നഗ്നനായി'

vishal

ബോളിവുഡിലെ പ്രമുഖ സംവിധായകനും നിർമാതാവുമായ താരമാണ് വിശാൽ പഞ്ചാബി. സിനിമയിൽ പ്രവർത്തിക്കുന്നത് കൂടാതെ നിരവധി താരങ്ങളുടെ വിവാഹച്ചിത്രങ്ങൾ പകർത്താനും വിശാൽ ഏറെ ഇഷ്ടപ്പെടാറുണ്ട്. അതിനായി അദ്ദേഹത്തോടൊപ്പം ഒരു പ്രത്യേക സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. താരദമ്പതികളായ ദീപിക പദുക്കോൺ - രൺവീർ സിംഗ്, കിയാര അദ്വാനി - സിദ്ധാർത്ഥ് മൽഹോത്ര, അനുഷ്‌കാ ശർമ - വിരാട് കൊഹ്‌‌ലി എന്നിവരുടെ വിവാഹച്ചിത്രങ്ങൾ പകർത്താനും വിശാലിന് അവസരമുണ്ടായി.

ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് വിശാൽ അനുവദിച്ച അഭിമുഖമാണ് സിനിമാലോകത്ത് ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. വിവാഹവീഡിയോ ചിത്രീകരിച്ച ഏതെങ്കിലും ദമ്പതികൾ വേർപിരിഞ്ഞിട്ടുണ്ടോയെന്ന ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു വിശാൽ. ഒരു പ്രമുഖ നടന് ഈ അവസ്ഥ അടുത്തിടെ ഉണ്ടായിട്ടുണ്ടെന്നും വിശാൽ പറഞ്ഞു.

'അയാളുടെ വിവാഹത്തിന്റെ ഫോട്ടോകൾ ഞാനാണ് ചിത്രീകരിച്ചത്. വളരെയധികം സന്തോഷമുളള നിമിഷങ്ങളായിരുന്നു അത്. പക്ഷെ വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞതോടെ ദമ്പതികൾക്കിടയിൽ പലതരത്തിലുളള പ്രശ്നങ്ങളുണ്ടായി. അയാളെയും മറ്റൊരു നടിയേയും ഒരു ക്യാരവാനിൽ വച്ച് നഗ്നരായി ഭാര്യ കണ്ടെത്തുകയായിരുന്നു. അതോടെ ഇരുവരും മാറിതാമസിക്കാൻ തുടങ്ങി. ഈ സമയത്താണ് ഞാൻ അവരുടെ വിവാഹവീഡിയോ പൂർത്തിയാക്കിയത്.

ഈ വിവരം പറയാൻ ഞാൻ അയാളെ വിളിച്ചു. പക്ഷെ യാതൊരു പ്രതികരണവും ഉണ്ടായില്ല. അതിനുശേഷം അയാളുടെ ഭാര്യയെ വിളിച്ചു. അവർക്ക് വിവാഹവുമായി ബന്ധപ്പെട്ട് ഒരു ഫോട്ടോ പോലും ഇനി വേണ്ടെന്നായിരുന്നു പറഞ്ഞത്. ആ വീഡിയോ എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ല. ഈ സംഭവത്തിനുശേഷം ഞാൻ ദമ്പതികളിൽ നിന്നും പണം വാങ്ങുന്ന രീതി മാറ്റുകയായിരുന്നു. ആ നടൻ ആരാണെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല'- വിശാൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INTERVIEW, ACTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY