SignIn
Kerala Kaumudi Online
Sunday, 18 October 2026 1.03 AM IST

ഈ സർക്കാരിന് ചലച്ചിത്ര അക്കാഡമിയുടെ മേൽ നിയന്ത്രണമില്ലെന്ന് പറയാൻ എന്താണ് മുട്ടിടിക്കുന്നത്? ആഷിക് അബുവിനോട് ഹരീഷ് പേരടി

hareesh-peradi

തിരുവനന്തപുരം: സംവിധായകൻ ആഷിക് അബുവിനെതിരെ രൂക്ഷവിമർശനവുമായി നടൻ ഹരീഷ് പേരടി രംഗത്ത്. യു.എ.പി.എ കേസിൽ പൊലീസിനു മേൽ സർക്കാരിന് നിയന്ത്രണമില്ലാ എന്ന് പറഞ്ഞ ആഷിക് അബുവിന് ഈ സർക്കാറിന് ചലച്ചിത്ര അക്കാഡമിയുടെ മേൽ നിയന്ത്രണമില്ലാ എന്ന്പറയാൻ എന്താണ് മുട്ടിടിക്കുന്നതെന്ന് ഹരീഷ് പേരടി ചോദിക്കുന്നു. രാജ്യാന്തര ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ച് അവാർഡുകൾ കരസ്ഥമാക്കിയ 'ഇടം' എന്ന സിനിമയെ ഐ.എഫ്.എഫ്.കെയിൽ ഉൾപ്പെടുത്താത്ത പശ്ചാത്തലത്തിലായിരുന്നു ഹരീഷ് പേരടിയുടെ വിമർശനം.

'ഇടം എന്ന ഈസിനിമ ഈ ചിത്രത്തിൽ പരാമർശിക്കുന്ന അത്രയും രാജ്യാന്തര ചലിച്ചിത്രോത്സവങ്ങളിൽ പങ്കെടുത്തു. നല്ലസിനിമ,നല്ല നടി തുടങ്ങിയ നിരവധി അവാർഡുകൾവാരികൂട്ടി, എന്നിട്ടും നമ്മുടെ ചലിച്ചിത്രോത്സവത്തിൽ ഇടത്തിന് ഇടമില്ലാ. ഇതുപോലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ വിതരണക്കാർ തയ്യാറാവാത്ത നിരവധി സിനിമകൾക്ക് തിരുവനന്തപുരത്ത് ഇടമില്ലാ'- ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. വൈറസ് നിങ്ങളുടെ ബോധത്തെ ബാധിച്ചില്ലെങ്കിൽ സാറ്റ്ലൈറ്റും തിയേറ്റർ കലക്ഷനും കിട്ടിയ സ്വന്തം സിനിമ പിൻവലിച്ച് ഇടം കിട്ടാത്തവർക്ക് ഇടം കൊടുക്കാൻ മാതൃകയാവു സഖാവെ എന്നും ഹരീഷ് ചോദിക്കുന്നു.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് സി.പി.എം പ്രവർത്തകരുടെ അറസ്റ്റിനെ വിമർശിച്ച് സംവിധായകൻ ആഷിക് അബു നേരത്തെ രംഗത്തെത്തിയിരുന്നു. വാളയാർ കേസിലും,മാവോയിസ്ര് വേട്ടയിലും, ഒരു പത്രപ്രവർത്തകനെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെ ഐ.എ.എസ് ഉദ്യോഗസ്ഥൻ കാറിടിച്ചുകൊന്നതിലും തെളിയുന്നത് പൊലീസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേൽ ഈ സർക്കാരിനും നിയന്ത്രണമില്ല എന്നായിരുന്നു ആഷിക് അബു അന്ന് പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇടം എന്ന ഈസിനിമ ഈ ചിത്രത്തിൽ പരാമർശിക്കുന്ന അത്രയും രാജ്യാന്തര ചലിച്ചിത്രോത്സവങ്ങളിൽ പങ്കെടുത്തു...നല്ലസിനിമ,നല്ല നടി തുടങ്ങിയ നിരവധി അവാർഡുകൾവാരികൂട്ടി...എന്നിട്ടും നമ്മുടെ ചലിച്ചിത്രോത്സവത്തിൽ ഇടത്തിന് ഇടമില്ലാ...ഇതുപോലെ തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ വിതരണക്കാർ തയ്യാറാവാത്ത നിരവധി സിനിമകൾക്ക് തിരുവനന്തപുരത്ത് ഇടമില്ലാ..UAPA കേസിൽ പോലീസിനുമേൽ സർക്കാറിന് നിയന്ത്രണമില്ലാ എന്ന് പറഞ്ഞ ആഷിക് അബുവിന് ഈ സർക്കാറിന് ചലച്ചിത്ര അക്കാഡമിയുടെ മേൽ നിയന്ത്രണമില്ലാ എന്ന്പറയാൻ എന്താണ് മുട്ടടിക്കുന്നത്?....വൈറസ് നിങ്ങളുടെ ബോധത്തെ ബാധിച്ചില്ലെങ്കിൽ സാറ്റ്ലൈറ്റും തിയേറ്റർ കലക്ഷനും കിട്ടിയ സ്വന്തം സിനിമ പിൻവലിച്ച് ഇടം കിട്ടാത്തവർക്ക് ഇടംകൊടുക്കാൻ മാതൃകയാവു സഖാവെ..

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HAREESH PERADI, FACEBOOK POST, IFFK, ASHIQ ABU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA