SignIn
Kerala Kaumudi Online
Saturday, 25 July 2026 7.10 AM IST

ജോഷി - ജോജു ചിത്രം കനാൻദേശം ആഗസ്റ്റിൽ

ss

പൊറിഞ്ചു മറിയം ജോസ്, ആന്റണി എന്നീ ചിത്രങ്ങൾക്കുശേഷം സംവിധായകൻ ജോഷിയും ജോജു ജോർജും ഒരുമിക്കുന്ന കനാൻദേശം ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കും. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് അനൂപ് മേനോൻ രചന നിർവഹിക്കുന്നു.

ഇത് നിന്റെ ഭൂമി നിന്റെ ആകാശം എന്നാണ് ടാഗ് ലൈൻ. അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ സിജോ വടക്കനും വർക്കി ജോർജും ചേർന്ന് നിർമ്മിക്കുന്ന ചിത്രം 5 ഭാഷകളിൽ പുറത്തിറങ്ങും. ജോജു ജോർജ് സംവിധാനം ചെയ്ത് നായകനായി അഭിനയിക്കുന്ന പരിപാടി പൂർത്തിയാക്കിയശേഷം കനാൻ ദേശത്തിന്റെ ചിത്രീകരണം ആരംഭിക്കും.അതേസമയം പരിപാടിയുടെ അടുത്ത ഷെഡ്യൂൾ ഇന്നലെ ചാലക്കുടിയിൽ ആരംഭിച്ചു.ആഗസ്റ്റ് പത്തോടെ പാക്കപ്പ് ആകും.

പുതുമുഖം ചിത്ര പ്രദീപ് ആണ് പരിപാടിയിൽ​ നായിക. ഫെനി എന്ന വെബ് സീരിസിലും അറ്റ് വാർ വിത്ത് ദ വേൾഡ് തുടങ്ങി നിരവധി ഹ്രസ്വചിത്രങ്ങളിലും തിളങ്ങിയ താരം ആണ് ചിത്ര പ്രദീപ് . പരിപാടിയുടെ രചനയും ജോജു ജോർജ് ആണ്. പണിക്കുശേഷം ജോജു ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് മറ്റൊരു പ്രത്യേകത. ജോജു ജോ‌ർജിനൊപ്പം നൂറിലധികം പുതുമുഖങ്ങളും അണിനിരക്കുന്നു. സൈജു കുറുപ്പ് അതിഥി വേഷത്തിൽ എത്തുന്നു. ഡീലക്സ് ബെന്നി എന്ന കഥാപാത്രത്തെയാണ് ജോജു ജോർജ് അവതരിപ്പിക്കുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ് നിർമ്മാണം. 2018 , മാളികപ്പുറം , രേഖാചിത്രം, ആട് 3 എന്നീ വമ്പൻ ഹിറ്റുകൾക്ക് ശേഷം കാവ്യ ഫിലിം കമ്പനി നിർമ്മിക്കുന്ന പരിപാടിയുടെ ക്യാമറ രാജീവ് രവി ആണ്. സംഘട്ടനം അൻപറിവ് , സൂപ്പർഹിറ്റ് തമിഴ് സംഗീത സംവിധായകൻ യുവൻ ശങ്കർ രാജ ആദ്യമായി മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണ് പരിപാടി .

s

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY