SignIn
Kerala Kaumudi Online
Sunday, 26 July 2026 3.29 AM IST

സൂര്യ ആലപിച്ച വെഡിംഗ് സോംഗ് ഇന്ന്

ss

വി​ശ്വ​നാ​ഥ് ​ആ​ൻ​ഡ് ​സ​ൺ​സ് ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​സൂ​ര്യ​ ​ആ​ല​പി​ച്ച​ ​വെ​ഡിം​ഗ് ​സോം​ഗ് ​ഇ​ന്ന് ​പു​റ​ത്തി​റ​ങ്ങും.​ ​ ​ ​
ഗാ​ന​ത്തി​ന്റെ​ ​പ്രെ​മോ​ ​സൂ​ര്യ​യു​ടെ​ ​ജ​ന്മ​ദി​ന​ത്തി​ൽ​ ​പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു.​ ​പാ​ട്ടി​ന്റെ​ ​പൂ​ർ​ണ പ​തി​പ്പ് ​ പു​റ​ത്തി​റ​ങ്ങു​ന്ന​തി​ന്റെ​ ​ആ​വേ​ശ​ത്തി​ലാ​ണ് ​ആ​രാ​ധ​ക​ർ.​ ​കെ​ൻ​ ​ക​രു​ണാ​സ് ​ആ​ണ് ​വെ​ഡ്ഡിം​ഗ് ​സോം​ഗി​ന് ​വ​രി​ക​ൾ​ ​ര​ചി​ച്ച​ത്.​ ​സൂ​ര്യ,​ ​മ​മി​ത ബൈജു ​ ​എ​ന്നി​വ​രു​ടെ​ ​ത​ക​ർ​പ്പ​ൻ​ ​നൃ​ത്ത​മാ​ണ് ​ഗാ​ന​ത്തി​ന്റെ​ ​ഹൈ​ലൈ​റ്റ് ​എ​ന്ന് ​പ്രെ​മോ​ ​വീ​ഡി​യോ​ ​സൂ​ചി​പ്പി​ക്കു​ന്നു​ .​
​ജി​ ​വി​ ​പ്ര​കാ​ശ് ​കു​മാ​ർ​ ​ആ​ണ് ​ഗാ​ന​ങ്ങ​ൾ​ക്ക് ​സം​ഗീ​തം​ ​പ​ക​ർ​ന്ന​ത്.​ചി​ത്ര​ത്തി​ലെ​ ​പ​ട്ടാ​മ്പൂ​ച്ചി​ ​എ​ന്ന​ ​ആ​ദ്യ​ ​ഗാ​നം​ ​സൂ​പ്പ​ർ​ ​ഹി​റ്റാ​യി​ ​മാ​റി​യി​രു​ന്നു.​ ​
സൂ​ര്യ​-​ ​മ​മി​ത​ ​ബൈ​ജു​ ​എ​ന്നി​വ​ർ​ ​നാ​യ​ക​നും​ ​നാ​യി​ക​യു​മാ​യി​ ​വെ​ങ്കി​ ​അ​റ്റ്ലൂ​രി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​വി​ശ്വ​നാ​ഥ് ​ആ​ൻ​ഡ് ​സ​ൺ​സ് ​ആ​ഗ​സ്റ്റ് 14​ന് ​റി​ലീ​സ് ​ചെ​യ്യും.​
​കേ​ര​ള​ത്തി​ൽ​ ​പ്ര​ദ​ർ​ശ​ന​ത്തി​ന് ​എ​ത്തി​ക്കു​ന്ന​ത് ​ന്യൂ​ ​സൂ​ര്യ​ ​ഫി​ലിം​സ് ​ആ​ണ്.​ ​ഫോ​ർ​ച്യൂ​ൺ​ ​ഫോ​ർ​ ​സി​നി​മാ​സു​മാ​യി​ ​ചേ​ർ​ന്ന്,​ ​സി​താ​ര​ ​എ​ന്റർടെ​യ്ൻ​മെ​ന്റി​ന്റെ​ ​ബാ​ന​റി​ൽ​ ​സൂ​ര്യ​ദേ​വ​ര​ ​നാ​ഗ​ ​വം​ശി,​ ​സാ​യ് ​സൗ​ജ​ന്യ​ ​എ​ന്നി​വ​രാ​ണ് ​നി​ർ​മ്മാ​ണം.​ ​ശ്രീ​ക​ര​ ​സ്റ്റു​ഡി​യോ​സ് ​ആ​ണ് ​ചി​ത്രം​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​
ര​വീ​ണ​ ​ട​ണ്ട​ൻ,​ ​രാ​ധി​ക​ ​ശ​ര​ത്കു​മാ​ർ,​ ​ഭ​വാ​നി​ ​ശ്രീ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​-​ ​നി​മി​ഷ് ​ര​വി,​ ​എ​ഡി​റ്റ​ർ​ ​-​ ​ന​വീ​ൻ​ ​നൂ​ലി,​ ​ ​പി.​ആ​ർ.​ഒ​-​ ​ശ​ബ​രി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY