SignIn
Kerala Kaumudi Online
Saturday, 24 October 2026 5.48 PM IST

പുതിയ ഗെറ്റപ്പിൽ കമൽഹാസൻ

ss

ഉലകനായകൻ കമൽഹാസൻ പുതിയ ഗെറ്റപ്പിൽ. പുതിയ ലുക്കിനൊപ്പം പുതിയ യാത്ര എന്ന തലക്കെട്ടോടെ രാജ്‌കമൽ ഫിലിംസ് ആണ് സമൂഹമാദ്ധ്യമത്തിൽ ചിത്രം പങ്കുവച്ചത്. ആക‌്‌ഷൻ കൊറിയോഗ്രാഫേഴ്സായ അൻപറിവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ലുക്ക് എന്നാണ് ആരാധകരുടെ കണ്ടെത്തൽ. കെ.എച്ച്. 237 എന്നു താത്കാലികമായി പേരിട്ട ചിത്രം ജനുവരിയിലാണ് ആരംഭിക്കുക. മണിരത്നവും കമൽഹാസനും ഒരുമിക്കുന്ന തഗ് ലൈഫ് ആണ് ആരാധക ലോകം ഉറ്റുനോക്കുന്ന ചിത്രം. നായകനുശേഷം കമൽഹാസനും മണിരത്നവും ഒരുമിക്കുന്നതിനാൽ പ്രതീക്ഷകൾ ഏറെയാണ്. തൃഷയാണ് നായിക. മൂ ന്നുമാസം നീണ്ട ചിത്രീകരണമായിരുന്നു. ചിമ്പു , നാസർ, അഭിരാമി, ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരാണ് മറ്റ്പ്രധാന താരങ്ങൾ. കമൽഹാസന്റെ രാജ്കമൽ ഫിലിംസിനൊപ്പം മണിരത്നത്തിന്റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മുവീസും ചേർന്നാണ് നിർമ്മാണം. രംഗരായ ശക്തിവേൽ നായ്കർ എന്നാണ് കമൽഹാസൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സംഗീതം എ.ആർ. റഹ്‌മാനും എഡിറ്റിംഗ് ശ്രീകർ പ്രസാദും നിർവഹിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY