SignIn
Kerala Kaumudi Online
Saturday, 24 October 2026 8.54 PM IST

'കൊലപാതകം ചെയ്യുന്നതുപോലെ തന്നെയാണ് അതും, വളരെ മോശമായ കാര്യം'; ഒരിക്കലും ചെയ്യരുതെന്ന് ഹണി റോസ്

READ ENGLISH VERSION
honey-rose

വിനയൻ സംവിധാനം ചെയ്ത 'ബോയ്ഫ്രണ്ട്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ഹണി റോസ്. സിനിമയിൽ 20ാം വർഷത്തിലേക്ക് കടക്കുന്ന ഹണി റോസ് തന്റെ ഏറ്റവും പുതിയ ചിത്രം റേച്ചലിന്റെ തിരക്കിലാണ്. സിനിമാ തിരക്കുകൾ കഴിഞ്ഞാൽ താരം ഏറ്റവും കൂടുതൽ പ്രധാന്യം നൽകുന്നത് ഉദ്ഘാടന ചടങ്ങുകൾക്കുമാണ്. ഹണി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഒപ്പം ഹണിയുടെ ഔട്ട്ഫിറ്റും ഏറെ ചർച്ച ചെയ്യാറുണ്ട്.

ഹണിയുടെ ചിത്രങ്ങളും വീഡിയോകളും വൈറലാകുന്നതിനൊപ്പം തന്നെ സൈബർ ആക്രമണവും രൂക്ഷമാകാറുണ്ട്. പലപ്പോഴും ഹണി തന്നെ ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ബോഡി ഷെയിമിംഗ് ചെയ്യുന്നത് കൊലപാതകം പോലെയാണെന്ന് പറയുകയാണ് താരം. വളരെ മോശമായ കാര്യമാണെന്നും ആരും ഒരിക്കലും അത് ചെയ്യരുതെന്നും താരം ഒരു മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പറയുന്നു.

ഹണിയുടെ വാക്കുകളിലേക്ക്...
'സോഷ്യൽ മീഡിയയിലെ ബോഡി ഷെയിമിംഗ് കമന്റുകൾ ശ്രദ്ധിക്കാറുണ്ട്. അവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല. അവർ അവരുടെ ജോലി ചെയ്യട്ടെ, ഞാൻ എന്റെ ജോലിയായിട്ട് പോകുന്നു. ബോഡി ഷെയിമിംഗ് എനിക്കെതിരെയോ ആർക്കെതിരെയോ ആയാലും വളരെ മോശമായ കാര്യമാണ്. കൊലപാതകം ചെയ്യുന്നതും ഒരാളെ അബ്യൂസ് ചെയ്യുന്നതുപോലെയും വളരെ മോശമായ കാര്യമാണ്. അതേ വിഭാഗത്തിൽപ്പെടുന്ന വിഷയമാണിത്. കഴിയുമെങ്കിൽ ചെയ്യാതിരിക്കുക. ഇനി ചെയ്താലും എനിക്ക് പ്രശ്നമില്ല'- ഹണി റോസ് പറഞ്ഞു.

അതേസമയം, ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന 'റേച്ചൽ' എന്ന പുതിയ ചിത്രത്തിന്റെ ടീസർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഒരു വെട്ടുകത്തിയുടെ മൂർച്ചയുള്ള പെണ്ണിന്റെ കഥ എന്നാണ് ചിത്രത്തെക്കുറിച്ച് വിശേഷിപ്പിക്കുന്നത്. സംവിധായകൻ എബ്രിഡ് ഷൈൻ നിർമ്മാണ പങ്കാളിയായ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതയായ ആനന്ദിനി ബാലയാണ്. വയലൻസും രക്തച്ചൊരിച്ചിലും നിറഞ്ഞ വ്യത്യസ്തമായ ഒരു അനുഭവമാണ് ടീസർ നൽകുന്നത്. രാഹുൽ മണപ്പാട്ടിന്റെ കഥയ്ക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HONEY ROSE, CINEMA, LATEST NEWS IN MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY