SignIn
Kerala Kaumudi Online
Thursday, 17 September 2026 10.54 PM IST

കുസാറ്റിൽ നടന്നത് 'ഹൃദയഭേദകം', പരിക്കേറ്റ വിദ്യാർത്ഥികൾക്ക് വേഗം സുഖം പ്രാപിക്കട്ടെ; ദുരന്തത്തിൽ പ്രതികരണവുമായി മമ്മൂട്ടിയും മോഹൻലാലും

READ ENGLISH VERSION

actors

കൊച്ചി: കുസാറ്റ് കാമ്പസിൽ നടന്ന അപകടം ഹൃദയഭേദകമെന്ന് നടൻ മമ്മൂട്ടി. കുസാറ്റിലെ സ്‌കൂൾ ഓഫ് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ എല്ലാ വർഷവും നടത്തുന്ന ആർട്സ് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളയ്ക്ക് തൊട്ടുമുൻപായിരുന്നു അപകടം നടന്നത്. ഈ നിമിഷത്തിൽ തന്റെ ചിന്തകൾ ദുഃഖിതരുടെ കുടുംബത്തോടൊപ്പമാണെന്ന് മമ്മൂട്ടി പ്രതികരിച്ചു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു പ്രതികരണം.

'കൊച്ചിയിലെ കുസാറ്റ് കാമ്പസിൽ നടന്ന അപകടം ഹൃദയഭേദകമാണ്. ഈ നിമിഷത്തിൽ എന്റെ ചിന്തകൾ ദുഃഖിതരുടെ കുടുംബത്തോടൊപ്പമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു', എന്നാണ് മമ്മൂട്ടി കുറിച്ചത്.

അതേസമയം, കുസാറ്റിലെ അപകടത്തിൽ മരിച്ചവർക്ക് അനുശോചനം അറിയിച്ച് നടൻ മോഹൻലാലും രംഗത്തെത്തി.സോഷ്യൽ മീഡിയയിലൂടെയായിരുന്നു പ്രതികരണം.'കുസാറ്റിലെ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് എന്റെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റ വിദ്യാർത്ഥികൾക്ക് വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.' മോഹൻലാൽ പോസ്റ്റിൽ കുറിച്ചു.

ബോളിവുഡ് ഗായികയായ നിഖിത ഗാന്ധിയും സംഭവത്തിൽ പ്രതികരണവുമായി എത്തിയിരുന്നു. 'കൊച്ചിയിൽ നടന്ന സംഭവത്തിൽ ഹൃദയം തകർന്നിരിക്കുന്നു. ഞാൻ പ്രകടനത്തിനായി വേദിയിലേക്ക് പോകുന്നതിന് മുമ്പാണ് ഇത്തരമൊരു ദൗർഭാഗ്യകരമായ സംഭവം നടന്നത്'- നിഖിത ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. സംഭവ ദിവസം നികിതയുടെ ഗാനമേളയായിരുന്നു കുസാറ്റിൽ നടക്കേണ്ടിയിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAMMOOTTY, MOHANLAL, CUSAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY