
മെഗാ താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം സുപ്രധാന വേഷങ്ങളിൽ യുവതാരം ആസിഫ് അലി.ഉണ്ടയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന മട്ടാഞ്ചേരി മാഫിയയിലും മോഹൻലാലിനെ നായകനാക്കി ദിലീഷ് പോത്തൻ ആദ്യമായി സംവിധാനം ചെയ്യുന്ന നെടുങ്കണ്ടം മിറാക്കിളിലുമാണ് ആസിഫ് അലി സുപ്രധാന വേഷങ്ങളവതരിപ്പിക്കുന്നത്. മട്ടാഞ്ചേരി മാഫിയയുടെ ചിത്രീകരണം ഒക്ടോബറിലും നെടുങ്കണ്ടം മിറാക്കിളിന്റെ ചിത്രീകരണം നവംബറിലും ആരംഭിക്കും. സുഷിൻ ശ്യാമാണ് ഇരു ചിത്രങ്ങളുടെയും സംഗീത സംവിധായകൻ.അതേസമയം ഏഴാം തവണയും ഒരുമിക്കാൻ പോവുകയാണ് ആസിഫ് അലിയും സംവിധായകൻ ജിസ് ജോയിയും. ബൈസിക്കിൾ തീവ്സ് , സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും എന്നീ ചിത്രങ്ങളിൽ ആസിഫ് അലി ആയിരുന്നു നായകൻ. ബിജു മേനോനും ആസിഫ് അലിയും പ്രധാനവേഷം അവതരിപ്പിച്ച തലവൻ ആണ് ജിസ് ജോയിയുടെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കുഞ്ചാക്കോ ബോബൻ നായകനായി ജിസ് ജോയ് സംവിധാനം ചെയ്ത മോഹൻകുമാർ ഫാൻസിൽ അതിഥി വേഷത്തിലും പ്രത്യക്ഷപ്പെട്ടു. ആസിഫ് അലി നായകനായി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശൂരിൽ പുരോഗമിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |