SignIn
Kerala Kaumudi Online
Monday, 20 July 2026 7.48 PM IST

ജീവ വരുന്നു , തലൈവർ തമ്പി തലമൈയിൽ 2

a

ജീവ നായകനായ തലൈവർ തമ്പി തലമൈയിൽ എന്ന ചിത്രത്തിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം ഒരുങ്ങുന്ന തുടർ ഭാഗത്തിന് തലൈവർ തമ്പി തലമൈയിൽ 2 (TTT- 2) എന്നു പേരിട്ടു. മഗുഡത്തിന് ശേഷം സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിക്കുന്ന നൂറാമത്തെ സിനിമയാണ്. അതുല്യമായ നേതൃത്വവും പ്രശ്‌നപരിഹാര കഴിവുകളും ഉള്ള പ്രിയപ്പെട്ട ഗ്രാമ പ്രസിഡന്റായ ജീവരതനമായി ജീവ വീണ്ടും എത്തുന്ന ചിത്രം നിതീഷ് സഹദേവ് ആണ് സംവിധാനം ചെയ്യുന്നത്. 

ജീവയുടെ കരിയറിൽ വഴിത്തിരിവ് സൃഷ്ടിച്ച സിനിമയാണ് തലൈവർ തമ്പി തലമൈയിൽ. കഴിഞ്ഞ പൊങ്കൽ റിലീസായി എത്തിയ ചിത്രത്തിന് പത്തുകോടി ആയിരുന്നു ബഡ്ജറ്റ്. ശിവകാർത്തികേയന്റെ പരാശക്തി, കാർത്തിയുടെ വാ വാത്തിയാർ എന്നീ ചിത്രങ്ങളോടായിരുന്നു തലൈവർ തമ്പി തലൈമയിൽ ഏറ്റുമുട്ടിയത്. 

ഫാലിമി എന്ന ബേസിൽ ജോസഫ് ചിത്രം ഒരുക്കിയ നിതീഷ് സഹദേവിന്റെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു. നിതീഷും സൻജോ ജോസഫും അനുരാജ് ഒ. ബിയും ചേർന്ന് രചന നിർവഹിക്കുന്നു. മലയാളത്തിന്റെ വിഷ്ണു വിജയ് സംഗീതം ഒരുക്കി. രണ്ടാം ഭാഗത്തിലും ഇതേ അണിയറ പ്രവർത്തക‌ർ തന്നെ ഉണ്ടാകും എന്നാണ് വിവരം. 

 
Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY