SignIn
Kerala Kaumudi Online
Monday, 10 August 2026 10.20 AM IST

നാഗാർജുനയുടെ കിംഗ് 100,​ വില്ലത്തിയായി തബു

a

നാഗാർജുനയുടെ നൂറാം ചിത്രത്തിൽ വില്ലത്തിയായി തബു. ഒരുപാട് കാലം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്ന ആ പ്രണയ ജോടികൾ 28 വർഷങ്ങൾക്ക് ശേഷം വെള്ളിത്തിരയിൽ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുണ്. ആരാധക ലോകത്ത് കിംഗ് എന്ന വിളിപ്പേരുണ്ട് നാഗാർജുനയ്ക്ക്.
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. നാഗാർജ്ജുനയുടെ സ്വന്തം ബാനറായ അന്നപൂർണ്ണ സ്റ്റുഡിയോസ് നിർമ്മിച്ച് റാ കാർത്തിക്ക് സംവിധാനം ചെയ്യുന്ന ചിത്രത്തിന് അസുരുഡുഎന്ന പേരും പരിഗണിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങളുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അടുത്തിടെ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായതിന് പിന്നാലെ തബു ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. #king100 #telugutravails എന്ന ഹാഷ്‌ടാഗോടെയായിരുന്നു താരത്തിന്റെ പോസ്റ്റ്.
1996ൽ പുറത്തിറങ്ങിയ നിന്നെ പെല്ലടത്ത എന്ന ഹിറ്റ് റൊമാന്റിക്ക് കോമഡി ചിത്രത്തിലൂടെയാണ് നാഗാർജുനയും തബുവും ഒരുമിക്കുന്നത്. അവിടെ മാ അവിടെ,സിസ്ന്ദ്രി എന്നീ ചിത്രങ്ങളിലും ഇരുവരും ഒരുമിച്ചിട്ടുണ്ട്.വിജയ് സേതുപതി നായകനായി പുരി ജഗനാഥ് സംവിധാനം ചെയ്യുന്ന സ്ളംഗ് ഡോഗ് 33 ടെംപിൾ റോഡ് എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ തബു എത്തുന്നുണ്ട്.മലയാള താരം സംയുക്ത ആണ് നായിക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY