SignIn
Kerala Kaumudi Online
Monday, 20 July 2026 8.12 PM IST

മോഹൻലാൽ - സത്യൻ അന്തിക്കാട് ചിത്രം പ്രതീക്ഷ ?

a

ഹൃ​ദ​യ​പൂ​ർ​വ്വ​ത്തി​ന് ​ശേ​ഷം​ ​മോ​ഹ​ൻ​ലാ​ലി​നെ​ ​നാ​യ​ക​നാ​ക്കി​ ​സ​ത്യ​ൻ​ ​അ​ന്തി​ക്കാ​ട് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന് ​പ്ര​തീ​ക്ഷ​യെ​ന്ന് ​പേ​രി​ടാ​ൻ​ ​ആ​ലോ​ചി​ക്കു​ന്ന​താ​യി​ ​വി​വ​രം.​
​മോ​ഹ​ൻ​ലാ​ൽ​ ​അ​ദ്ധ്യാ​പ​ക​നാ​യി​ ​വേ​ഷ​മി​ടു​ന്ന​ ​ചി​ത്ര​ത്തി​ന് ​അ​ഖി​ൽ​ ​സ​ത്യ​നാ​യി​രി​ക്കും​ ​ര​ച​ന.​ ​ആ​ശീ​ർ​വാ​ദ് ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ന്റ​ണി​ ​പെ​രു​മ്പാ​വൂ​ർ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്രം​ ​തി​രു​വ​ല്ല,​ ​ച​ങ്ങ​നാ​ശേ​രി​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​ ​ചി​ത്രീ​ക​രി​ക്കും.​ 35​ ​ദി​വ​സ​ത്തെ​ ​ചി​ത്രീ​ക​ര​ണ​മാ​ണ് ​പ്ളാ​ൻ​ ​ചെ​യ്യു​ന്ന​ത്.​ ​ഇ​പ്പോ​ൾ​ ​ത​രു​ൺ​ ​മൂ​ർ​ത്തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​അ​തി​ ​മ​നോ​ഹ​ര​ത്തി​ന്റെ​ ​അ​വ​സാ​ന​ ​ഘ​ട്ട​ ​ചി​ത്രീ​ക​ര​ണ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത് ​വ​രി​ക​യാ​ണ് ​മോ​ഹ​ൻ​ലാ​ൽ.​ ​ക്രി​സ്മ​സ് ​റി​ലീ​സാ​യി​ ​ഡി​സം​ബ​ർ​ 24​ന് ​പ്ര​ദ​ർ​ശ​ന​ത്തി​ന് ​എ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​മീ​ര​ ​ജാ​സ്മി​ൻ​ ​ആ​ണ് ​നാ​യി​ക.​ ​മു​കേ​ഷ്,​ ​ജ​ഗ​ദീ​ഷ്,​ ​മ​നോ​ജ് .​ ​കെ.​ജ​യ​ൻ,​ ​ഇ​ർ​ഷാ​ദ്,​ ​ഭാ​മ​ ​അ​രു​ൺ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​ര​ച​ന​ ​ര​തീ​ഷ് ​ര​വി,​ ​ഷാ​ജി​ ​കു​മാ​ർ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​
ആ​ഷി​ഖ് ​ഉ​സ്മാ​ൻ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ഷി​ഖ് ​ഉ​സ്മാ​ൻ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​ജേ​ക്സ് ​ബി​ജോ​യ് ​ആ​ണ് ​സം​ഗീ​തം.​ദി​ലീ​ഷ് ​പോ​ത്ത​ൻ,​ ​വി​ഷ്ണു​ ​മോ​ഹ​ൻ​ ​എ​ന്നി​വ​രു​ടെ​ ​ചി​ത്ര​ങ്ങ​ളാ​ണ് ​മോ​ഹ​ൻ​ലാ​ലി​നെ​ ​കാ​ത്തി​രി​ക്കു​ന്ന​ത്.​ ​മോ​ഹ​ൻ​ലാ​ലും​ ​ദി​ലീ​ഷ് ​പോ​ത്ത​നും​ ​ആ​ദ്യ​മാ​യി​ ​ഒ​രു​മി​ക്കു​ന്ന​ ​നെ​ടു​ങ്ക​ണ്ടം​ ​മി​റാ​ക്കി​ൾ​ ​ന​വം​ബ​റി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കാ​ൻ​ ​ഒ​രു​ങ്ങു​ന്നു.​ ​ആ​സി​ഫ് ​അ​ലി​ ​ആ​ണ് ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​താ​രം.​ ​ശ്യാം​ ​പു​ഷ്ക​ന​രും​ ​പോ​ൾ​സ​ൺ​ ​സ്ക​റി​യ​യും​ ​ചേ​ർ​ന്നാ​ണ് ​ര​ച​ന.​ഷൈ​ജു​ ​ഖാ​ലി​ദ് ​ഛാ​യാ​ഗ്ര​ഹ​ണ​വും​ ​സു​ഷി​ൻ​ ​ശ്യാം​ ​സം​ഗീ​ത​വും​ ​ഒ​രു​ക്കു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY