SignIn
Kerala Kaumudi Online
Wednesday, 19 August 2026 3.08 AM IST

കോയമ്പത്തൂർ മാപ്പിള്ളൈയുമായി അന്ന ബെൻ

a

ഏറെ പ്രേക്ഷക പ്രശംസ നേടിയ കൊട്ടുക്കാളി, കോൺ സിറ്റി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ശേഷം അന്ന ബെൻ വീണ്ടും തമിഴിൽ. കിഷോർ രാജ്കുമാർ സംവിധാനം ചെയ്യുന്ന റൊമാന്റിക്-കോമഡി 'കോയമ്പത്തൂർ മാപ്പിള്ളൈയിലൂടെയാണ് അന്ന വീണ്ടും തമിഴിൽ എത്തുന്നത്. കനകവല്ലി എന്നാണ് അന്ന അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അന്നയുടെ ജന്മദിനത്തിൽ കനകവല്ലിക്ക് ആശംസകൾ നേർന്ന് കോയമ്പത്തൂർ മാപ്പിളൈയുടെ അണിയറ പ്രവർത്തകർ പോസ്റ്റർ പുറത്തിറക്കിയിരുന്നു.സംവിധായകൻ കിഷോർ രാജ്കുമാർ തന്നെയാണ് കോയമ്പത്തൂർ മാപ്പിളൈയിലെ നായകൻ.കൈദി, കോമാളി, കീ, വേലൈയില്ലാ പട്ടധാരി 2,ഇമൈക്കൈ നൊടികൾ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളവതരിപ്പിച്ച കിഷോർ രാജ്കുമാർ നായകനാകുന്നത് ഇതാദ്യമായാണ്. നോയിസ് ആന്റ് ഗ്രെയിൻസിന്റെ ബാനറിൽ കാർത്തിക് ശ്രീനിവാസും മഹാവീർ അശോകും ചേർന്നാണ് നിർമ്മാണം. ഇവരുടെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ്.അതേസമയം വിവേകിന്റെ സംവിധാനത്തിൽ സംഗീത് പ്രതാപിനൊപ്പം അഭിനയിക്കുന്ന ചിത്രം ആണ് മലയാളത്തിൽ അന്നയുടെ പുതിയ പ്രോജക്ട്.അന്ന ബെന്നിന്റെയും സംഗീത് പ്രതാപിന്റെയും കരിയറിലെ ഏറ്റവും വ്യത്യസ്തവും അഭിനയപ്രാധാന്യം നിറഞ്ഞതുമായ കഥാപാത്രത്തെയാണ് ഇരുവരും അവതരിപ്പിക്കുന്നത്. പനോരമ സ്റ്റുഡിയോസ് നിർമ്മിക്കുന്ന നാലാമത്തെ മലയാള ചിത്രം ആണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY