
ഋഷഭ് ഷെട്ടി പ്രധാന വേഷത്തിൽ എത്തുന്ന പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ ജയ് ഹനുമാനിൽ വാമിഖ ഗബ്ബിനായിക. പൗരാണിക ആക്ഷൻ ഇതിഹാസത്തിൽ വളരെ പ്രധാനപ്പെട്ടതും ശക്തവുമായ കഥാപാത്രത്തെ ആണ് വാമിഖ അവതരിപ്പിക്കുന്നത്.ജയ് ഹനുമാൻ എന്ന ടൈറ്റിൽ വേഷത്തിൽ ആണ് ഋഷഭ് ഷെട്ടി.
പ്രശാന്ത് വർമ്മ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ അശ്വത്മാമാവിന്റെ വേഷത്തിൽ റാണ ദഗുബട്ടി എത്തുന്നു.ബോളിവുഡ് താരം അക്ഷയ് ഖന്ന, മലയാള താരം ഇന്ദ്രജിത്ത് എന്നിവരും താരനിരയിലുണ്ട്. തന്റെ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമായാണ് 2024 ൽ പ്രശാന്ത് വർമ്മ ഹനുമാൻ സംവിധാനം ചെയ്തത്. രണ്ടാംഭാഗമാണ് ജയ്ഹനുമാൻ. 40 കോടി മുതൽ മുടക്കിൽ ഒരുക്കിയ ഹനുമാൻ 350 കോടിയാണ് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്.
തെലുങ്കിലെ പ്രമുഖ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് ഒരുക്കുന്ന ജയ് ഹനുമാൻ ടി സീരിസ് ആണ് അവതരിപ്പിക്കുന്നത്. ആദ്യ ഭാഗത്തേക്കാൾ വൻ ബഡ്ജറ്റിൽ ആണ് രണ്ടാംഭാഗം ഒരുക്കുന്നത്. ഐ മാക്സ് ത്രിഡി ഫോർ മാറ്റിൽ ആണ് ചിത്രീകരണം. എസ്. തിരു ആണ് ക്യാമറ. സംഗീതം എം.എം. കീരവാണി. അതേസമയം തെലുങ്കിൽ ഇന്ദ്രജിത്ത് അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രം ആണ് ജയ് ഹനുമാൻ.
2009 ൽ വി.കെ. പ്രകാശ് സംവിധാനം ചെയ്ത കാവ്യാസ് ഡയറി ആണ് ഇന്ദ്രജിത്തിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രം. പ്രശസ്ത തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവിന്റെ സഹോദരിയും അഭിനേത്രിയുമായ മഞ്ജുളയാണ് കാവ്യാസ് ഡയറി നിർമ്മിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |